നടിയെ ആക്രമിച്ച കേസിൽ രണ്ട് എം.എൽ.എമാരുടെ മൊഴിയെടുക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ട് പ്രതിപക്ഷ എം.എൽ.എമാരുടെ മൊഴിയെടുക്കും. തൃക്കാക്കര എം.എൽ.എ പി.ടി.തോമസ്, ആലുവ എം.എൽ.എ അൻവർ സാദത്ത് എന്നിവരുടെ മൊഴിയാണെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് ഇരുവരും ഇന്ന് തിരുവനന്തപുരത്താണ്. അതിനാൽ അവിടെയെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുക എന്നാണ് അറിയുന്നത്.
നടി ആക്രമിക്കപ്പെട്ട ദിവസം സംവിധായകനും നടനുമായ ലാലിന്‍റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി.തോമസ്. ഐ.ജി പി.വിജയന് സംഭവം സംബന്ധിച്ച് വിവരമറിയിച്ചത് അദ്ദേഹമാണ്. കേസിൽ ആദ്യം മുതൽ തന്നെ പി.ടി തോമസ് ഇടപെട്ടിരുന്നു. സംഭവസ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും പൊലീസ് മൊഴി രേഖപ്പെടുത്താത്തില്‍ പി.ടി തോമസ് പരാതി ഉന്നയിച്ചിരുന്നു.
നടൻ ദിലീപുമായി വളരെയടുത്ത ബന്ധമുള്ളയാളാണ് അൻവർ സാദത്ത് എം.എൽ.എ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ദിലീപ് അൻവർ സാദത്തിനോട് പങ്കുവച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു സ്‌കൂളിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം ദിലീപിനെ വിളിക്കുകയായിരുന്നു എന്നുമാണ് അൻവർ സാദത്ത് നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.