കെ-റെയിൽ: കോടികൾ കമ്മീഷനടിക്കാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പദ്ധതിയെന്ന് അൻവർ സാദത്ത്
text_fieldsതിരുവനന്തപുരം: കെ റെയിലിന്റെ ഡിപിആർ ലഭിക്കാൻ മുഖ്യമന്ത്രിക്കെതിരെ തനിക്ക് അവകാശലംഘന നോട്ടീസ് വരെ നൽകേണ്ടിവന്നത് പദ്ധതിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ജനങ്ങളിൽ നിന്ന് പലതും മറച്ച് വെക്കാനുണ്ടെന്നതിന്റെ തെളിവാണെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ ലഭ്യമായതോടെ കോടികൾ കമ്മീഷനടിക്കാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പദ്ധതിയാണിതെന്ന പ്രതിപക്ഷ ആരോപണം ശരിയായതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
292 കി.മീ. കരിങ്കല്ല് കെട്ടി മണ്ണിട്ട് പൊക്കേണ്ടി വരുന്ന പദ്ധതി കേരളത്തിൻ്റെ അവശേഷിക്കുന്ന പ്രകൃതിസമ്പത്ത് കൂടി നശിപ്പിക്കും. പദ്ധതിക്കാവശ്യമായ കരിങ്കല്ല് മധ്യകേരളത്തിൽ നിന്ന് തന്നെ ലഭ്യമാകുമെന്നാണ് അവകാശവാദം. യഥാർത്ഥത്തിൽ അതീവ ദുർബലമായ പശ്ചമഘട്ട മലനിരകളുടെ സർവനാശമാവും സംഭവിക്കാൻ പോകുന്നത്. ഇത് അനുവദിക്കില്ല.
നിലവിൽ കരിങ്കല്ല് ലഭിക്കാത്തത് മൂലം വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തവരാണ് ഇപ്പോൾ കെ റെയിലുമായി വരുന്നത്. തട്ടിപ്പുകൾക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാട്ടം തുടരുമെന്നും എംഎൽഎ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.