ഏറ്റുമുട്ടാൻ ഉറച്ച് പ്രതിപക്ഷം, അൻവർ സാദത്ത് സ്പീക്കർ സ്ഥാനാർഥി
text_fieldsതിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ ആലുവ എം.എൽ.എ കോൺഗ്രസിലെ അൻവർ സാദത്ത് യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനുള്ള മുന്നണി തീരുമാനം പ്രഖ്യാപിച്ചത്.
എം.ബി. രാജേഷ് രാജിവെച്ച ഒഴിവിൽ 12ന് ഒറ്റ ദിവസത്തേക്ക് നിയമസഭ ചേർന്നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. ഭരണപക്ഷത്തിന് അനായാസ വിജയം ഉറപ്പുള്ള തെരഞ്ഞെടുപ്പിൽ എ.എൻ. ഷംസീറിനെയാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.
2011ൽ ആലുവ മണ്ഡലത്തിൽ സി.പി.എമ്മിലെ എ.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് അൻവർ സാദത്ത് കന്നി വിജയം നേടി നിയമസഭയിലെത്തിയത്. 2016ൽ സിറ്റിങ് സീറ്റിൽ വിജയം ആവർത്തിച്ചു. അഡ്വ. വി. സലീമിനെ 18,835 വോട്ടിന് പരാജയപ്പെടുത്തി.
2021ൽ ഇടത് സ്ഥാനാർഥി ഷെൽന നിഷാദിനെ 18,886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ച് അൻവർ സാദത്ത് ഹാട്രിക് വിജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.