അൻവറിന്റെ തോക്ക് ലൈസൻസ്; നിരസിക്കാൻ കാരണമുണ്ടെന്ന്
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എക്ക് തോക്ക് ലൈസൻസ് നിരസിക്കാൻ രണ്ട് കാരണങ്ങളുണ്ടെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ്. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് വേണം. എന്നാൽ, അപേക്ഷയോടൊപ്പം തോക്കുപയോഗിക്കാൻ പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് പി.വി. അൻവർ ഹാജരാക്കിയിട്ടില്ല.
ലൈസൻസ് അനുവദിക്കുന്നതിൽ പൊലീസ് നൽകിയ റിപ്പോർട്ടും അപേക്ഷകന് എതിരായിരുന്നു. പി.വി. അൻവറിന് ജീവന് ഭീഷണിയുണ്ടെങ്കിൽ അക്കാര്യം വിശദമാക്കി ഒരു അപേക്ഷ കൂടി നൽകണം. വസ്തുതയുണ്ടെന്ന് തെളിഞ്ഞാൽ തുടർനടപടി ആലോചിക്കും. ഇതുസംബന്ധിച്ച തെളിവുകൾ അപേക്ഷകൻ ഹാജരാക്കണമെന്നും കലക്ടർ വ്യക്തമാക്കി. തോക്കുകൾക്ക് ലൈസൻസ് നൽകുന്നത് പൊതുവെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. സുരക്ഷ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാറുള്ളതെന്നും ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.