Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഏത് നിയമവും...

‘ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണം’; വനംനിയമ ഭേദഗതി ഉപേക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണമെന്നാണ് സർക്കാറിന്റെ നിലപാടെന്നും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 11,309 ചതുരശ്ര കി.മീ വനമേഖലയാണ്. ജനസാന്ദ്രത 860 ആണ്. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ജനസാന്ദ്രത കണക്കിലെടുത്ത് വേണം വനനിയമം നടപ്പാക്കാൻ. വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനത്തെ സംരക്ഷിക്കുന്നതിനൊപ്പം പ്രകൃതിയും സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“1961ലെ കേരള വനനിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013ലാണ്. അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മന്‍റ്) തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂര്‍വം വനത്തില്‍ കടന്നുകയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവര്‍ വനത്തിനുള്ളില്‍ വാഹനം നിറുത്തുക, വനത്തില്‍ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്‍റെ തുടര്‍ നടപടികളാണ് പിന്നീട് ഉണ്ടായത്.

ഇപ്പോള്‍ വനനിയമ ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ്. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന ആശങ്കള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സര്‍ക്കാറിന്‍റെ ലക്ഷ്യമല്ല.

ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സര്‍ക്കാറിന്‍റേത്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകള്‍ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതില്‍ തര്‍ക്കമില്ല. വനസംരക്ഷണ നിയമത്തിന്‍റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്.

കേരളത്തിന്‍റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ 11,309 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റര്‍ തോട്ടങ്ങളാണ്. ജനസാന്ദ്രത നോക്കിയാല്‍ നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്നാട്ടിലേത് 555ഉം കര്‍ണാടകയിലേത് 319ഉം ആണ്. നമ്മുടെ സംസ്ഥാനത്തിന്‍റെ ജനസാന്ദ്രതയും ഇത്തരം ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നത് ആവണം വനനിയമങ്ങള്‍ എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയില്‍ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. ഈ സമീപനമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.

നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വന്യജീവി ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നും മലപ്പുറം ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്കുളത്തെ സരോജിനി കാട്ടില്‍, ആടുമേയ്ക്കാന്‍ പോയപ്പോള്‍ ആക്രമണത്തിനിരയായി എന്നാണ് പ്രാഥമിക വിവരം. സരോജിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടു ന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം.

ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനല്‍ നിയമ നടപടി സംഹിത ഉപയോഗിക്കാന്‍ സാധിക്കയില്ല എന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസമേഖലകളില്‍ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍ (എസ്.ഒ.പി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ് ലൈന്‍സ് എന്നിവയും ഇതിന് തടസം ആണ്.

കടുവ, പുലി എന്നിവ നാട്ടിലിറങ്ങിയാല്‍ ആദ്യപടി എന്ന നിലയില്‍ ഒരു ആറംഗ സമിതി രൂപീകരിക്കണം. പുലി നാട്ടില്‍ ഇറങ്ങിയാല്‍ ഇവരെല്ലാം ചേര്‍ന്നിരുന്ന് കമ്മറ്റി കൂടിയതിന്ശേഷം പുലിയെ നേരിട്ടാല്‍ മതിയെന്ന് കരുതിയാല്‍ കമ്മറ്റി കഴിയുന്നത് വരെ പുലി അവിടെ നില്‍ക്കുമോ. സ്ഥിരമായി മനുഷ്യന്‍റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില്‍ അതിനെ യാതൊരു കാരണവശാലും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന്‍ പാടില്ല.

അടിയന്തര സാഹചര്യങ്ങളില്‍ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാര്‍ഗനിര്‍ദ്ദേശങ്ങളും എസ് ഒ പിയും നിലവിലുണ്ട്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍, അതിന്‍റെ ചലനം നിരീക്ഷിക്കല്‍, ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇതിനായി ഡി.എഫ്.ഒ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ റിപ്പോര്‍ട്ട്, അത് ശിപാര്‍ശചെയ്തുകൊണ്ട് സി.സി.എഫ്ന്‍റെ റിപ്പോര്‍ട്ട് എന്നിവ ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വെച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ.

ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും. കേന്ദ്രനിയമത്തിന്‍റെ പട്ടിക രണ്ടില്‍ പറഞ്ഞ കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്.

മേല്‍ സാഹചര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിന്‍ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കര്‍ശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം എന്നും ഈ ഘട്ടത്തിൽ അഭ്യര്‍ഥിക്കുകയാണ്” -മുഖ്യമന്ത്രി പറഞ്ഞു.

ഭേദഗതിയിൽ വി​വാ​ദ വ്യ​വ​സ്ഥ​ക​ൾ

വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ക​ടു​ത്ത ശി​ക്ഷ​യാ​ണ് 1961ലെ ​വ​നം നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​യി​ലൂ​ടെ കൊ​ണ്ടു​വ​രാ​ൻ നി​ർ​​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ വി​റ​ക് ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ൽ ചു​മ​ത്താ​വു​ന്ന പി​ഴ 1000 രൂ​പ 25,000 ആ​യി ഉ​യ​ർ​ത്താ​നും വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തും വ​നാ​തി​ർ​ത്തി​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തും മീ​ൻ പി​ടി​ക്കു​ന്ന​തും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യ്ക്കു​ന്ന​തും വ​ലി​യ പി​ഴ ചു​മ​ത്താ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളാ​യി മാ​റും. വ​ന​ത്തി​നു​ള്ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വേ​ശി​പ്പി​ച്ചാ​ൽ വാ​റ​ന്റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും പു​തി​യ നി​യ​മം വ​നം​വ​കു​പ്പി​ന് ന​ൽ​കു​ന്നു​ണ്ട്.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​റു​ടെ റാ​ങ്കി​ൽ കു​റ​യാ​ത്ത ഏ​തെ​ങ്കി​ലും ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​ക്ക് മ​ജി​സ്ട്രേ​റ്റി​ന്റെ ഉ​ത്ത​ര​വി​ല്ലാ​തെ സം​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​ത്തി​ൽ​നി​ന്ന് ആ​രെ​യും അ​റ​സ്റ്റ്​ ചെ​യ്ത് ത​ട​ങ്ക​ലി​ൽ വെ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - 'Any law must be for men'; Chief Minister says Forest Act Amendment will be given up
Next Story