കരിപ്പൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനഃസ്ഥാപിക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടി
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തലാക്കിയ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അടുത്തവര്‍ഷം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി. ഇതിന് നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലും മറ്റു ഉന്നത പഠനമേഖലകളിലും മികവ് തെളിയിച്ച വിദ്യാർഥികളെയും ഇത്തവണ സേവനത്തിനുണ്ടായിരുന്ന ഹജ്ജ് വളന്‍റിയര്‍മാരെയുമാണ് പുരസ്കാരം നല്‍കി അനുമോദിച്ചത്.
പി. അബ്ദുറഹ്മാന്‍ (ഇണ്ണി) അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി.
ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കോഓഡിനേറ്റര്‍ ഡോ. കെ.ടി. ജാബിര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. കുഞ്ഞാപ്പു, പി. അബ്ദുല്‍ കരീം, ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട്, പി. അബ്ദുല്‍ അസീസ് ഹാജി, ഇ.കെ. അബ്ദുല്‍ മജീദ്, ശരീഫ് മണിയാട്ടുകുടി, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, മംഗലം സന്‍ഫാരി, ബെസ്റ്റ് മുസ്തഫ, സിദ്ദീഖ് പുല്ലാര, മിഹാഷ് കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.