അബ്ദുല്ലക്കുട്ടി ബി.ജെ.പിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: മോദിസ്തുതിയെ തുടർന്ന് കോൺഗ്രസിൽനിന്നും പുറത്താക്കിയ മുൻ എം.പി എ.പി. അ ബ്ദുല്ലക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ച പാർലമെൻറ് മന്ദിരത്തിലെ പാർലമെ ൻററി പാർട്ടി ഒാഫിസിൽവെച്ച് കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, ധർമേന്ദ്ര പ്രധാൻ, രാജീവ് ചന്ദ്രശേഖർ എം.പി എന്നിവരുടെ സാന്നിധ്യത്തിൽ ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദയിൽനിന്നു പാർട്ടി അംഗത്വം സീകരിച്ചു.
തന്നെ ഇനി ദേശീയ മുസ്ലിമെന്ന് വിശേഷിപ്പിക്കാമെന്ന് പാർട്ടി അംഗത്വമെടുത്ത ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിംകളും ബി.ജെ.പിയും തമ്മിലുള്ള വിടവ് കുറച്ചുകൊണ്ടുവരാൻ ആത്മാർഥമായി പ്രവർത്തിക്കും. നരേന്ദ്ര മോദിയുടെ കൈകളിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്.
തെൻറ പ്രവർത്തന മേഖല എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. പാർട്ടി നിർദേശിക്കുന്നതിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച പാർലമെൻറിലെത്തി പ്രധാനമന്ത്രി നേരന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.