ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് എ.പി അബ്ദുല്ലക്കുട്ടി
text_fieldsമുംബെ: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയുടെ രണ്ട് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരെ (ഡി.സി.ഇ.ഒ) കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്താക്കി. ഡി.സി.ഇ.ഒ ഡോ. മസ്‌റൂർ ഖുറൈശി (അഡ്മിൻ), ഡി.സി.ഇ.ഒ ജാവേദ് കലങ്ക്ഡേ (ഓപ്പറേഷൻ) എന്നിവരെയാണ് പുറത്താക്കിയതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചു. പഴയ കാല ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2022ൽ ഹാജിമാർക്ക് ബാഗ് വിതരണം ചെയ്തതിലടക്കം ക്രമക്കേടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും, വർഷങ്ങളായുള്ള അഴിമതിക്കെതിരെ നരേന്ദ്ര മോദി സർക്കാറിന്റെ ശക്തമായ ഇടപെടലാണിതെന്നും ശുദ്ധീകരണത്തിന്റെ ഭാഗമായി 2023 ലെ ഹജ്ജ് അപേക്ഷകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ പശ്ചാത്തലത്തിലാണ് 2023 ലെ ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ വൈകിയത്. മോദിയുടെ അഴിമതിമുക്ത ഭാരതം എന്ന പടയോട്ടത്തിൽ മുംബൈ ഹജ്ജ് ഹൗസിലെ പുഴു കുത്തുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും അബ്ദുല്ലകുട്ടി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.