ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടില്ല; സുധീരന് വ്യക്തി വിരോധം -അബ്ദുല്ലകുട്ടി
text_fieldsകണ്ണൂർ: ബി.ജെ.പിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എ.പി അബ്ദുല്ലക ുട്ടി. ബി.ജെ.പിയിലെ കർണാടക നേതാക്കളുമായി ചർച്ച നടത്തിയെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ ു. വീക്ഷണത്തിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിധത്തിൽ വിധി പ്രസ്താവം നടത്തിയിരിക്കയാണ്. മഞ്ചേ ശ്വരം തെരഞ്ഞെടുപ്പിന് കുറിച്ച് താൻ ആലോചിച്ചിട്ടില്ല. തേന്നാട് വിശദീകരണം ചോദിക്കാതെയാണ് വീക്ഷണം മു ഖപ്രസംഗം എഴുതിയിരിക്കുന്നത്. മോദിയെ കുറിച്ച് താനിട്ട ഫേസ്ബുക് പോസ്റ്റ് ആത്മാർഥമായ തെരഞ്ഞെടുപ്പ് വിശകലനം മാത്രമായിരുന്നുവെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.
വ്യക്തി വിരോധമാണ് കഴിഞ്ഞ പത്തു വർഷമായി വി.എം സുധീരൻ തന്നോട് കാണിച്ചിട്ടുള്ളത്. തെൻറ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എതിർക്കുന്നത്. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേശ് ചെന്നിത്തല വിളിച്ചുചേർത്ത യോഗത്തിൽ അതിനെ വിമർശിച്ച സുധീരനെതിരെ നിന്നതിനാണ് അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുല്ലകുട്ടി ആരോപിച്ചു.
ഒരു ആദർശവുമില്ലാത്ത നേതാവാണ് വി.എം സുധീരൻ. ഉമ്മൻചാണ്ടി സർക്കാറിനെ ഇല്ലാതാക്കിയ നേതാവാണ് അദ്ദേഹം. അതിനാൽ സുധീരൻ വലിയ പാർട്ടി സ്നേഹമോ ആദർശമോ തന്നോട് പറയേണ്ടെന്നും അദ്ദേഹത്തിെൻറ കാപട്യം ജനങ്ങൾക്ക് മനസിലാകുമെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.
എം.എൽ.എ സ്ഥാനം നൽകിയത് അബദ്ധമായി എന്നാണ് സുധീരൻ പറഞ്ഞത്. എന്നാൽ കോൺഗ്രസ് തന്നെ ഏൽപ്പിച്ച എല്ലാ പ്രവർത്തനങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്തിട്ടുണ്ട്.
പിണറായി വിജയെൻറ വികസന പ്രവർത്തനങ്ങളെ അനുമോദിച്ചും ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. അതിെൻറ അർഥം താൻ ഇടതുപക്ഷത്തേക്ക് പോകുമെന്നല്ല. മോദിയുടെ പ്രവർത്തനങ്ങളിൽ ഗാന്ധിയൻ ആദർശങ്ങളുണ്ടെന്നാണ് താൻ പറഞ്ഞത്. എന്നാൽ അത് വ്യക്തമായി മനസിലാക്കാതെയാണ് വീക്ഷണം തനിക്കെതിരെ മുഖപ്രസംഗമെഴുതിയത്. ഇത് ജനാധിപത്യപരമായ നടപടിയല്ലെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.
അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയ സി.പി.എം നടപടി ശരി- സുധീരൻ
തൃശൂർ: മോദിയെ സ്തുതിച്ചതിനാണ് അബ്ദുല്ലക്കുട്ടിയെ സി.പി.എം പുറത്താക്കിയതെന്നും അത് ശരിയായ നടപടിയായിരുന്നുവെന്നും വി.എം. സുധീരൻ. കോണ്‍ഗ്രസിലേക്ക് വന്നയുടൻ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി ജയിപ്പിച്ചു. മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപെട്ടയാളെ സ്ഥാനാർഥിയാക്കിയത് അനൗചിത്യമായിരുന്നുവെന്നും സുധീരൻ പറഞ്ഞു.
അബ്ദുല്ലക്കുട്ടിയുടെ സ്ഥാനം രാഷ്ട്രീയ വഞ്ചകർക്കിടയിലാണ്. സി.പി.എമ്മിനെയും, ഇപ്പോൾ കോൺഗ്രസിനെയും അബ്ദുല്ലക്കുട്ടി വഞ്ചിച്ചു. മോദിയെ പ്രശംസിച്ചുള്ള അദ്ദേഹത്തിെൻറ പ്രസ്താവന എങ്ങോട്ടാണ് പോകുന്നത് എന്നതിെൻറ സംശയാതീതമായ സൂചനയാണ്. അബ്ദുല്ലക്കുട്ടിയെ സ്വാഗതം ചെയ്യുന്ന ബി.ജെ.പിക്കാർ, എപ്പോഴാണ് ബി.ജെ.പിയെ വഞ്ചിക്കുകയെന്ന് കരുതിയിരിക്കണം. ഇത്തരം കാലുമാറ്റക്കാരെയും അവസരവാദികളെയും രാഷ്ട്രീയ പാർട്ടികൾ പ്രോത്സാഹിപ്പിക്കരുത്.
കെ.പി.സി.സി ആ വിധത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കെതിരെ താന്‍ പ്രവര്‍ത്തിച്ചുവെന്ന് അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തിയത് വിഷയം വഴിതിരിച്ചുവിടാനാണെന്നും സുധീരൻ പറഞ്ഞു. സുധീരന് തന്നോട് വ്യക്തിവിരോധമാണെന്നും ഉമ്മൻചാണ്ടി സർക്കാറിനെ നശിപ്പിച്ചയാളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സുധീരെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.