മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം: മുന്‍മന്ത്രി അനില്‍കുമാറിന് പങ്കെന്ന് വിജിലന്‍സ്
text_fieldsപാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങളില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്തതായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ട്. ക്രമവിരുദ്ധ നടപടിയുണ്ടായിട്ടും ഇത് ഗൗനിക്കാതെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവ് അംഗീകരിക്കാനുള്ള ശിപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വെച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിജിലന്‍സ് സ്പെഷല്‍ വിങ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്‍മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണമുള്ളത്. 2015ല്‍ രൂപവത്കരിച്ച അഡീ. ചീഫ് സെക്രട്ടറി (പട്ടികജാതി വികസന വകുപ്പ്), അഡീ. സെക്രട്ടറി (ധനവകുപ്പ്), പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, പട്ടികജാതി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ വിദഗ്ധ സമിതി ചട്ടവിരുദ്ധ നിയമനങ്ങള്‍ പുന$പരിശോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, മന്ത്രിയായിരുന്ന എ.പി. അനില്‍കുമാര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുന$പരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റി രൂപവത്കരിച്ചു. സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയ്യ, പിന്നാക്ക സമുദായ വികസന ഡയറക്ടര്‍, പട്ടികജാതി ജോയന്‍റ് ഡയറക്ടര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഈ കമ്മിറ്റി ശിപാര്‍ശ ചെയ്തെന്നാണ് 2016 ഫെബ്രുവരി 29ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍, രണ്ടാമത് രൂപവത്കരിച്ച കമ്മിറ്റിയും നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശിപാര്‍ശ ചെയ്തിരുന്നില്ളെന്ന് വിജിലന്‍സ് കണ്ടത്തെി. ഇക്കാര്യത്തില്‍ അനില്‍കുമാറിന്‍െറ പ്രത്യേക താല്‍പര്യമാണ് വ്യക്തമാവുന്നത്.
പൊതുഭരണ വകുപ്പ് നിര്‍ദേശം അവഗണിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വീണ്ടും കമ്മിറ്റി രൂപവത്കരിച്ചതും ആരോപണവിധേയനായ എസ്. സുബ്ബയ്യയെ ഇതില്‍ ഉള്‍പ്പെടുത്തിയതും ക്രമവിരുദ്ധമാണ്. തസ്തിക സൃഷ്ടിക്കാതെയും ചട്ടങ്ങള്‍ രൂപവത്കരിക്കാതെയുമാണ് മെഡിക്കല്‍ കോളജില്‍ നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങള്‍ക്ക് സ്പെഷല്‍ ഓഫിസര്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുവാദമോ അംഗീകാരമോ വാങ്ങിയിരുന്നില്ല. അധ്യാപകേതര ജീവനക്കാരുടെ ഒഴിവുകളിലേക്ക് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, പി.എസ്.സി എന്നിവയില്‍നിന്ന് നിയമനത്തിന് ശ്രമം നടത്തിയില്ല.
വിദഗ്ധ സമിതി നിരവധി അപാകത കണ്ടത്തെിയിട്ടും ഇവ അവഗണിച്ചു. ധനവകുപ്പിന്‍െറ ഇന്‍േറണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ളെന്നും വിജിലന്‍സ് കണ്ടത്തെി. ബി.ജെ.പി പാലക്കാട് ജില്ല സെക്രട്ടറി പി. രാജീവിന്‍െറ ഹരജിയുടെ വെളിച്ചത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമായിരുന്നു ത്വരിതാന്വേഷണം. സര്‍ക്കാര്‍ ഉത്തരവ് സംശയാസ്പദമായതിനാല്‍ ക്രമക്കേടില്‍ വിശദമായ അന്വേഷണം വേണമെന്നും സ്പെഷല്‍ ഓഫിസറെ പ്രതി ചേര്‍ത്ത് പാലക്കാട് വിജിലന്‍സ് കേസെടുത്തതിനാല്‍ ഇതോടൊപ്പം അന്വേഷണം നടത്താമെന്നും വിജിലന്‍സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.