എ.പി. അസ്‌ലം ഹോളി ഖുർആൻ അവാർഡ് വയനാട് സ്വദേശിക്ക്; അവാർഡ് തുക 10 ലക്ഷം
text_fieldsകൽപകഞ്ചേരി: വളവന്നൂർ അൻസാർ കാമ്പസിൽ രണ്ടു ദിവസങ്ങളിലായി നടന്ന എ.പി. അസ്‌ലം ഹോളി ഖുർആൻ സമ്മേളനം സമാപിച്ചു. ഒന്നാം സമ്മാനമായ 10 ലക്ഷം രൂപക്ക് വയനാട് സ്വദേശി ടി.എ. അർഷദ് അർഹനായി. രണ്ടാം സമ്മാനമായ മൂന്നു ലക്ഷം രൂപ മലപ്പുറം സ്വദേശി എൻ.പി. മുഹമ്മദ് സുഹൈലിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കോഴിക്കോട് സ്വദേശി ഹയാൻ അബൂബക്കർ ബിൻ ഹാസിഫിനും ലഭിച്ചു.
മറ്റു മത്സരാർഥികൾക്കും കാഷ് പ്രൈസ് നൽകി. ആകെ 25 ലക്ഷം രൂപയുടെ കാഷ് പ്രൈസാണ് സമ്മാനമായി നൽകിയത്. അവാർഡ്ദാന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു.
ടി.പി. അബ്ദുല്ലക്കോയ മദനി, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രഫ. ഖാദർ മൊയ്തീൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, സി.പി. ഉമർ സുല്ലമി, ഡോ. ഹുസൈൻ മടവൂർ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, പി.കെ. മുഹമ്മദ് ഷരീഫ് എലാംകോട്, അബ്ദുല്ല മർഹം, അൽ ഹാഫിള് അനസ് നജ്മി, ഉനൈസ് പാപ്പിനിശ്ശേരി, എ.പി. അബ്ദുസ്സമദ്, ഷംസുദ്ദീൻ ബിൻ മുഹ്‍യിദ്ദീൻ, ഡോ. അൻവർ അമീൻ, റാഷിദ് അസ്‌ലം, മുഹമ്മദ് അസ്‌ലം, അബ്ദുസ്സുബ്ഹാൻ, നബീൽ അബ്ദുസ്സലാം, സലാഹ് അബ്ദുസ്സലാം, അബ്ദുസ്സലാം അബ്ദുസ്സമദ്, അബ്ദുസ്സലാം നദീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.