ശബരിമലയോട് വനംവകുപ്പിന് ശത്രുതാപരമായ നിലപാട് -ദേവസ്വം ബോർഡ് പ്രസിഡൻറ്
text_fieldsപത്തനംതിട്ട: ശബരിമല വികസന കാര്യത്തിൽ വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. സുപ്രീംകോടതിയിൽ കേന്ദ്ര എംപവർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും തടസ്സം ഉന്നയിക്കുന്ന വനംവകുപ്പ് അനാവശ്യ ഇടപെടൽ നടത്തുകയാണ്. ശബരിമല ക്ഷേത്രത്തെ തകർക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നു. ശബരിമല ക്ഷേത്രത്തെ ശത്രുതാപരമായി കാണാതെ ക്ഷേത്രം നിലനിർത്താനാവശ്യമായ കാര്യങ്ങളാണ് വനംവകുപ്പ് ചെയ്യേണ്ടത്.
അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നുതന്നെയാണ് ദേവസ്വം ബോർഡിെൻറ അഭിപ്രായം. സുപ്രീംകോടതിയിൽ മറുപടിനൽകാൻ നിയമോപദേശം തേടും. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുേമ്പാൾ കഴിഞ്ഞ മാസപൂജയുടെ അഞ്ചിലൊന്ന് സമ്മർദം മാത്രമേ ബോർഡിനുള്ളു. മണ്ഡലകാലത്ത് നിലക്കലിനൊപ്പം ചെങ്ങന്നൂരിലും ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യം ഒരുക്കും.
പാർട്ടിയിൽനിന്ന് തനിക്ക് സമ്മർദമില്ല. ദേവസ്വംബോർഡ് സ്വന്തംനിലക്കാണ് തീരുമാനങ്ങൾ എടുക്കുന്നത്. സർക്കാറിെൻറ ഒരു നിയന്ത്രണവുമില്ല. ശബരിമലയിലെ പൂജയും ആചാരക്രമവും സംരക്ഷിക്കും. നവംബർ 13ന് മുഖ്യമന്ത്രി പെങ്കടുക്കുന്ന യോഗത്തിന് അനുമതി തേടിയിട്ടുണ്ട്. 13നുള്ള കോടതി നിർദേശത്തിനുശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.