സുവർണ നേട്ടത്തിലേക്ക് 'നീന്തി'ക്കയറി അപർണ
text_fieldsതിരുവനന്തപുരം: കട്ടേല ഡോ അംബേക്ർ റെസിഡൻഷ്യൽ സ്കൂളിൽ പ്ലസ് ടു വിൽ പഠിക്കുന്ന എസ്.എസ്. അപർണ നീന്തികയറിയത് സ്വർണ സ്വപ്നങ്ങളിലേക്ക്. കളിക്കളത്തിൽ ആദ്യമായി എത്തുന്ന അപർണക്ക് തുടക്കക്കാരിയുടെ യാതൊരുവിധ പതർച്ചയോ ഇടർച്ചയോ ഉണ്ടായിരുന്നില്ല. നീന്തൽ മത്സരങ്ങളുടെ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് അപർണ കളിക്കളം വേദിയിൽ നിന്ന് മടങ്ങുന്നത്.
100, 50 മീറ്റർ ഫ്രീസ്റ്റൈലിലും 4 x 400 മീറ്റർ ഫ്രീസ്റ്റൈൽ റിലെയിലുമാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരം ഡോ. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർഥിനിയായ അപർണ നീന്തൽ പരിശീലനം നടത്തുന്നത് ആക്കുളം പാർക്കിനോട് ചേർന്നുളള നീന്തൽ കുളത്തിലാണ്.
രാവിലെയും വൈകീട്ടുമായി മണിക്കൂറുകളോളം നീളുന്ന പരിശീലന പ്രയത്നം ഫലം കണ്ട സന്തോഷത്തിലാണ് അപർണ. സ്വദേശമായ പാലോടുള്ള വീടിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ കുട്ടികൾ നീന്തൽ പരിശീലനം നടത്തുന്നത് കണ്ടാണ് കുഞ്ഞ് അപർണ നീന്തലിൽ ആകൃഷ്ടയാകുന്നത്. അഞ്ചാം ക്ലാസ് മുതൽ നീന്തൽ പരിശീലനം ആരംഭിച്ച അപർണ ആർമി ഓഫീസർ ആകണമെന്ന ആഗ്രഹവും പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.