സാങ്കേതിക സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
text_fieldsതിരുവനന്തപുരം: ജൂലൈ 9 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്മി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും നാളെമുതൽ തുടങ്ങുന്ന പരീക്ഷകൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാൽ പരീക്ഷകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
കോവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലമോ ഈ പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും ഒരു അവസരം കൂടി നൽകുവാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികളുടെ ആദ്യ റെഗുലർ ചാൻസ് ആയിത്തന്നെ പരിഗണിച്ചുകൊണ്ട് മാർക്ക് ലിസ്റ്റുകൾ നൽകും. ഇത്തരത്തിലുള്ള വിദ്യാർത്ഥികൾ അനുബന്ധ രേഖകൾസഹിതം അവരുടെ സ്ഥാപന മേധാവി വഴി പ്രത്യേകം അപേക്ഷ നൽകണം. ഇതിനുള്ള പ്രത്യേക പോർട്ടൽ സംവിധാനം ഉടൻ നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.