ഹാജർ അറിയാൻ ആപ്: ഇനി ക്ലാസിൽ നിന്ന് മുങ്ങിയാൽ വീട്ടിലറിയും
text_fieldsപരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ത്രൈവ് എന്ന പേരിലുള്ള ഡിജിറ്റൽ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നതാണ്. സ്കൂളിൽ ഇനി വിദ്യാർത്ഥികളുടെ ഹാജർ അടയാളപ്പെടുത്താൻ ഈ ആപ്പ് ആയിരിക്കും ഉപയോഗിക്കുക. ഓരോ ദിവസത്തെ ഹാജർ എടുക്കാനും അത് ഉടനെ തന്നെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും ഈ ആപ്പിലൂടെ കഴിയും.
കഴിഞ്ഞ് പോയ ഏത് ദിവസത്തെയും ഹാജർ നില എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും ഓരോ കുട്ടിയും ഏതെല്ലാം ദിവസം അവധി എടുത്തു എന്ന് പെട്ടെന്ന് പരിശോധിക്കാനും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് രക്ഷിതാക്കളെ വിളിക്കാനും ആപ്പിൽ സൗകര്യമുണ്ട്.
അറ്റന്റൻസ് മൊബൈൽ ആപ്പ് പ്രവർത്തന ഉദ്ഘാടനം സ്കൂൾ മാനേജർ പി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. കമ്പ്യൂട്ടർ സയൻസ് അധ്യാപകരായ അബ്ദുൽ നിസാർ , വി ടി. അനസ് , എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർഥികളായ ഷഹീർ മുബാറക്, ബി. പി. ആദിൽ , അമാൻ യൂനുസ്, റിസ്‌വാന, ഹൈഫ, ഹാദിയ റൂഹി, ദിയ, ആനിയ മെഹറിൻ എന്നിവർ ചേർന്നാണ് ഈ സിസ്റ്റം തയ്യാറാക്കിയത്.
MT ppgd S N M H SS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.