ജഡ്ജസ് പ്ലീസ് നോട്ട്, അപ്പീൽ വക്കീൽ സദസ്സിലുണ്ട്
text_fieldsതൃശൂർ: അപ്പീലിലൂടെ അവസരം നേടിക്കൊടുത്ത ടീമിെൻറ പ്രകടനം കാണാൻ അഭിഭാഷകനും കലോത്സവനഗരിയിൽ. തലശ്ശേരി സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ നന്ദകുമാറാണ് വേദിയിൽ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിെൻറ അറബനമുട്ട് മത്സരം കാണുന്നതിനാണ് ഇദ്ദേഹം വന്നത്.
48 ടീമുകൾക്കാണ് ഇക്കുറി അപ്പീലിലൂടെ ഇദ്ദേഹം കലോത്സവത്തിന് അവസരം ഒരുക്കിയത്. ഇതിൽ 47 എണ്ണവും ലോകായുക്തയിൽ നിന്നാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷവും മുപ്പതോളം ടീമുകൾക്കാണ് നന്ദകുമാർ അപ്പീൽ നേടിക്കൊടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.