മൊബൈൽ ഫോൺ തിരികെ കിട്ടാൻ 'കള്ളന്' കൈമണിയായി ആപ്പിൾ
text_fieldsപന്തീരാങ്കാവ്: ആദ്യമായാവും ഒരു മോഷ്ടാവിന് 'കൈമണി' നൽകി കളവ് പോയ സാധനം തിരിച്ച് വാങ്ങുന്നത്. ചൊവ്വാഴ്ച പന്തീരാങ്കാവിൽ ഔട്ട് ഫിറ്റ് ഡ്രസ് ഉടമ പി. മുരളിയാണ് പൊലീസിൽ പരാതി നൽകാതെ മോഷ്ടാവിന് ആപ്പിൾ കൊടുത്ത് നഷ്ടപ്പെട്ട മൊബൈൽ തിരിച്ചു വാങ്ങിയത്. കാണികളെ ഏറെ നേരം ആശ്ചര്യത്തിൽ നിർത്തിയ കഥ ഇങ്ങെന: കടയിൽ ഇസ്തിരിയിട്ട് കൊണ്ടിരിക്കെയാണ് പൊടുന്നനെ എവിടെനിന്നോ വന്ന കുരങ്ങ് മുരളിയുടെ മൊബൈൽ ഫോണുമായി കടന്നത്. കണ്ണടച്ച് തുറക്കും വേഗത്തിൽ ഫോണുമായി മുങ്ങിയ കുരങ്ങിനു പിന്നാലെ പോയെങ്കിലും കാര്യമുണ്ടായില്ല.
സമീപത്തെ ബാങ്കിൽ വന്ന പന്തീരാങ്കാവ് സ്വദേശി പറമ്പിൽതൊടി പ്രശാന്തും മകളും അവിചാരിതമായാണ് കുരങ്ങിനെ കണ്ടത്. പരിക്ക് പറ്റിയ മൃഗങ്ങൾക്കും പക്ഷികൾക്കും പരിചരണം നൽകാറുള്ള പ്രശാന്ത് കൗതുകത്തിന് തന്‍റെ മൊബൈലിൽ ഫോട്ടോ എടുക്കുമ്പോളാണ് കുരങ്ങിന്‍റെ കൈയിലെ മൊബൈൽ ഫോൺ ശ്രദ്ധിച്ചത്.
സമീപത്തെ കടയിൽ നിന്ന് ആപ്പിൾ വാങ്ങി നൽകി കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് കുരങ്ങൻ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കയറി. പിന്നെയും ഏറെ ശ്രമിച്ചാണ് മൊബൈൽ ഫോൺ ഉപേക്ഷിച്ച് അവൻ പോയത്. അരമണിക്കൂറിലധികം കഴിഞ്ഞാണ് ഉടമക്ക് ഫോൺ തിരിച്ചുകിട്ടിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.