പുതിയ റേഷൻകാർഡിന് അപേക്ഷ കുറവ്; ജനത്തിന് വേണ്ടത് കാർഡ്വിഭജനവും തിരുത്തും
text_fieldsതൃശൂർ: പുതിയ റേഷൻകാർഡിന് അപേക്ഷകർ വല്ലാെത കുറവ്. അപേക്ഷ ക്ഷണിച്ച് മൂന്നുദിവസം പിന്നിടുേമ്പാൾ താലൂക്കുകളിൽ അമ്പതോളം അപേക്ഷകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രതിദിനം 100 ൽ അധികം പേർ എത്തുന്നുണ്ടെങ്കിലും പതിനഞ്ചോളം പേരുെട അപേക്ഷ മാത്രമേ സ്വീകരിക്കാനാവുന്നുള്ളൂ. നേരത്തെ പുതുക്കാൻ കഴിയാത്തവരുടെയും താൽക്കാലിക കാർഡ് ലഭിച്ചവരുടെയും അപേക്ഷകളാണ് നിലവിൽ സ്വീകരിക്കുന്നത്. എന്നാൽ ഇതിന് ആളുകൾ കുറവാണ്. നേരത്തെ അവസരം നഷ്ടപ്പെട്ടവരിൽ കൂടുതൽ പ്രവാസികളാണ്. അവരിപ്പോഴും പ്രവാസികൾ തന്നെയായതിനാൽ പുതുക്കാനാവില്ല. റേഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തിയതിനാൽ കാർഡ് കൊണ്ട് പ്രയോജനമില്ലെന്ന് കരുതുന്നവരാണ് മറ്റൊരു കൂട്ടർ. ഇവരിൽ നേരത്തെ ഫോേട്ടാ എടുത്ത് റേഷൻകാർഡ് തയാറായിട്ടും വാങ്ങാത്തവർ വരെയുണ്ട്.
ഇനി ഒരുകൂട്ടരുള്ളത് റേഷൻകാർഡിന് അപേക്ഷ നൽകിയാൽ അഴി എണ്ണേണ്ടി വരുന്നവരാണ്. വ്യാജ റേഷൻകാർഡുകൾ കൈവശമുള്ളവർ ഫോേട്ടാപതിച്ച കൃത്യമായ അന്വേഷണം നടത്തി കൊടുക്കുന്ന റേഷൻ കാർഡിനായി അപേക്ഷ നൽകാൻ എത്തുകയില്ലെന്ന് ഉറപ്പ്. എന്നാൽ കാർഡ് വിഭജനത്തിന് അേപക്ഷ ക്ഷണിക്കുന്നതും കാത്ത് ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. പുതിയ വീട് വെച്ച് താമസിക്കുന്നവരാണവർ. തറവാട്ടിലെ കാർഡിൽ നിന്ന് പേരുമാറ്റി പുതിയ കാർഡിന് ശ്രമിക്കുന്നവരാണവർ. എറണാകുളം ജില്ലയിൽ മാത്രം ഒരുലക്ഷത്തിൽ ഏറെ പേരാണ് റേഷൻകാർഡ് അപേക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വാങ്ങി കാത്തിരിക്കുന്നത്. മറ്റുജില്ലകളിൽ ഇത് മുക്കാൽ ലക്ഷത്തോളവും വരും. ഇക്കൂട്ടർക്ക് ഏപ്രിൽ പകുതിയോടെ അപേക്ഷ നൽകാനാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ അത് സാധ്യമാവുമെന്ന് ഉറപ്പില്ല. നിലവിലെ അപേക്ഷകളിൽ ആദ്യാവസാന പ്രക്രിയക്ക് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് കാരണം. കാർഡ് അംഗങ്ങളുടെ വിവരങ്ങളുടെ പരിശോധന, പരിശോധനക്ക് ശേഷം വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിക്കൽ, ഡാറ്റ എൻട്രി അടക്കം കാര്യങ്ങൾക്ക് സി-ഡിറ്റിെൻറ സഹായം വേണം. ഇതും ലാമിനേഷൻ അടക്കമുള്ള കാര്യങ്ങളും എങ്ങനെ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട്തന്നെ കാർഡ് വിഭജനവും തിരുത്തലും കൂട്ടിചേർക്കലുമൊക്കെ ഇനിയും വൈകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.