പട്ടയ വ്യവസ്ഥ ലംഘിച്ച കെട്ടിടത്തിെൻറ പാട്ടത്തിനുള്ള അപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: പട്ടയ വ്യവസ്ഥ ലംഘിച്ച് നിർമിച്ച വൻകിട വാണിജ്യ കെട്ടിടം പാട്ടത്തിന് നൽകണമെന്ന അപേക്ഷ സർക്കാർ തള്ളി. ഇടുക്കി ദേവികുളം പള്ളിവാസൽ വില്ലേജിൽ പട്ടയ വ്യവസ്ഥ ലംഘിച്ച് നിർമിച്ച 49,280 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിെൻറ ഉടമ നൽകിയ അപേക്ഷയാണ് തള്ളിയത്.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് വിരുദ്ധമായതിനാൽ 2016ൽ റവന്യൂ വകുപ്പ് നിർമാണം നിർത്തിവെപ്പിച്ചതാണ് കെട്ടിടം. വർഗീസ് കുര്യൻ, ടി.എൻ. അശോക് കുമാർ, ശിശുപാലൻ എന്നിവരുടെ സ്ഥലത്തെ നിർമാണം പട്ടയ വ്യവസ്ഥയുടെ ലംഘനമായതിനാൽ പട്ടയം റദ്ദ് ചെയ്യാനും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തു. പിന്നാലെ കലക്ടർ പട്ടയങ്ങൾ റദ്ദാക്കി. 2019 ഓഗസ്റ്റ് 22ലെ ഉത്തരവ് പ്രകാരം പട്ടയഭൂമിയിലെ നിർമാണങ്ങൾ വ്യവസ്ഥകളോടെ ക്രമവത്കരിച്ച് നൽകാനും ബന്ധപ്പെട്ട ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്താനും സർക്കാർ തീരുമാനിച്ചു.
അതിെൻറ അടിസ്ഥാനത്തിലാണ് ഭൂമി പാട്ടത്തിന് നൽകണമെന്നാവശ്യപ്പെട്ട് വർഗീസ് കുര്യൻ വീണ്ടും സർക്കാറിന് അപേക്ഷ നൽകിയത്. 1964ലെ ഭൂപതിവ് ചട്ടത്തിൽ പട്ടയഭൂമിയിൽ വാണിജ്യ നിർമിതികൾ അനുവദനീയമല്ലാത്തതിനാലും ഭൂമി ഏറ്റെടുത്ത് പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് ഇല്ലാത്തതിനാലും അപേക്ഷ ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നാണ് വർഗീസ് കുര്യന് സർക്കാർ നൽകിയ മറുപടി.
ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയും നിർമാണങ്ങൾ പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവാകുകയും ചെയ്യുേമ്പാൾ അപേക്ഷകന് വീണ്ടും സർക്കാറിനെ സമീപിക്കാമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിെൻറ ഉത്തരവ്. തമിഴ്നാട്-ആന്ധ്ര മാതൃകയിൽ ഭൂ വിനിയോഗ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.