വിവാദഫ്ലാറ്റിെൻറ 'ബലം' പരിശോധിക്കാൻ വിജിലൻസ്
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റിെൻറ ഇതുവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാൻ വിജിലൻസ് ഒരുങ്ങുന്നു. ഫ്ലാറ്റിെൻറ ബലപരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിന് സംഘം കത്ത് നൽകും. കരാര്‍ പ്രകാരം 140 ഫ്ലാറ്റുകളും ആശുപത്രി സമുച്ചയവും അനുബന്ധ ഉപകരണവും നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, ഇതിനായി അനുവദിച്ച 20 കോടിയില്‍ നാലരക്കോടി രൂപ കമീഷന് ഇനത്തില്‍ നല്‍കിയതായി യൂനിടാക് എം.ഡി സന്തോഷ് ഈപ്പന് തന്നെ വിജിലന്‍സിനോട് സമ്മതിച്ചിരുന്നു. മൂന്നുകോടി ജി.എസ്.ടി ഇനത്തിലും നല്‍കേണ്ടിവരും. ഇത്രയും തുക വകമാറ്റിയാല്‍ കരാര്‍ പ്രകാരമുള്ള കെട്ടിടങ്ങള്‍ എങ്ങനെ നിര്‍മിക്കുമെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ തന്നെ കമീഷന് ലഭിക്കുന്നതിനുള്ള ആസൂത്രിത ഇടപാടുകള്‍ സ്വപ്നയും സംഘവും നടത്തിയിട്ടുണ്ട്. കരാര്‍ ഏറ്റെടുക്കാനായി സന്ദീപ് നായര്‍ സുഹൃത്തും മുന്‍ യൂനിടാക് ജീവനക്കാരനുമായ യദു സുരേന്ദ്രനെയാണ് ആദ്യം ബന്ധപ്പെട്ടത്. യദു യൂനിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തുകയും ചെയ്തു. സന്തോഷ്, സ്വപ്ന വഴി എം. ശിവശങ്കറിലേക്കെത്തി. ഇതിനിടെയാണ് സെയിന്‍ വെഞ്ചേഴ്സും രംഗത്തെത്തിയത്. യൂനിടാക്കും സെയിന്‍ വെഞ്ച്വേഴ്സും യു.എ.ഇ കോണ്‍സുലേറ്റുമായി കരാറുണ്ടാക്കിയത് ലൈഫ് മിഷന് അറിഞ്ഞിരുന്നില്ല.
ഹാബിറ്റാറ്റ് നാലാമത് നല്കിയ രൂപരേഖയില്‍ മാറ്റം വരുത്തിയാണ് നിര്‍മാണാനുമതി ലഭ്യമാക്കിയത്. ലൈഫ് പദ്ധതിയിലെയോ വടക്കാഞ്ചേരി നഗരസഭയിലെയോ ഉദ്യോഗസ്ഥര്‍ക്ക് പണം ലഭിച്ചിരുന്നോയെന്ന കാര്യം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ വിജിലൻസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. എൻ.ഐ.എ കോടതിയുടെ അനുമതി ലഭിച്ചാല്‍ ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. കമീഷനായി ലഭിച്ച തുകയുടെ കാര്യത്തിലും ഇത് ആര്‍ക്കൊക്കെ കൈമാറിയെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും മറ്റ് ഉദ്യോഗസ്ഥർക്കുള്ള പങ്കും ഇരുവരിൽനിന്ന് ചോദിച്ചറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.