ഹജ്ജ് ട്രെയിനർമാർക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 29
text_fieldsമലപ്പുറം: ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികൾ യാതൊരു പ്രതിഫലവും കൂടാതെ നിർവഹിക്കാൻ താൽപര്യമുള്ളവർ ഈമാസം 29നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ അപേക്ഷയുടെ ലിങ്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽനിന്നു നിശ്ചിത യോഗ്യതയുള്ളവരുടെ അപക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
യോഗ്യത: അപേക്ഷകർ മുമ്പ് ഹജ്ജ് കർമം നിർവഹിച്ചവരായിരിക്കണം. (ഹജ്ജ് കർമം നിർവഹിച്ചതിനുള്ള രേഖ സമർപ്പിക്കണം),
കമ്പ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം. ഇന്റർനെറ്റ്, ഇ-മെയിൽ, വാട്‌സ്ആപ്പ് തുടങ്ങി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുതിനുള്ള കഴിവുണ്ടായിരിക്കണം.
ട്രെയിനേഴ്‌സിനുള്ള ചുമതലകൾ: ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ നിർദേശങ്ങളും നൽകൽ. ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകലും.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകലും രേഖകൾ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കുതിനും മറ്റും ആവശ്യമായ നിർദേശങ്ങൾ നൽകലും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദേശപ്രകാരം സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പരിശീലന ക്ലാസ്സുകൾ നൽകുകയും മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.
ഹജ്ജ് യാത്രക്ക് വേണ്ട തയാറെടുപ്പ് നടത്താനും ഫ്ലൈറ്റ് ഷെഡ്യുളിനനുസരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.
തെരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് ട്രെയിനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.
ഓൺലൈൻ അപക്ഷേ സമർപ്പിക്കുന്നതിനുള്ള ലിങ്ക്:https://keralahajcommittee.org/application2025.php
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.