താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഉണ്ണിക്കൊരു മുത്തം പദ്ധതിയുടെ ഭാഗമായി 12 വയസിൽ താഴെയുള്ള പട്ടികവർഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനക്കും, ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ജനറല്‍ നഴ്‌സിംഗ്, ബി.എസ്.സി നേഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതകള്‍ ഉള്ള ഉദ്യോഗാർഥികളില്‍ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുട്ടമ്പുഴ, വേങ്ങൂര്‍, എടക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളതും 20 നും 40 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 16 ന് മുന്‍പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മുവാറ്റുപുഴ - 686669 എന്ന വിലാസത്തില്‍ ഹാജരാക്കുക. ഫോണ്‍: 0485-2814957, 2970337
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.