സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷനിലെ വിവിധ തസ്തകകളിൽ അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷനിലെ മെമ്പർ (1) (ജനറൽ), ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനുകളിലെ മെമ്പർ കണ്ണൂർ (1), കോഴിക്കോട് (1) (വനിതാ സംവരണം), കാസർഗോഡ് (1) (വനിതാ സംവരണം), എറണാകുളം (1) (വനിതാ സംവരണം), തൃശൂർ (1) (വനിതാ സംവരണം), പത്തനംതിട്ട (1) (ജനറൽ), പാലക്കാട് (2 ഒഴിവുകളിൽ ഒന്ന് (വനിതാ സംവരണം), ഇടുക്കി (1) ജനറൽ, കോട്ടയം (1) (ജനറൽ), വയനാട് (1) (ജനറൽ) എന്നീ തസ്തകകളിൽ നിലവിലുള്ളതും പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷ ഫോമും www.consumeraffairs.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.