Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ...

വിദേശ റിക്രൂട്ട്മെ​ന്‍റുകളിൽ അപേക്ഷിക്കേണ്ടത്​ നോര്‍ക്ക വെബ്‌സൈറ്റ്​ വഴി

text_fields
bookmark_border
വിദേശ റിക്രൂട്ട്മെ​ന്‍റുകളിൽ അപേക്ഷിക്കേണ്ടത്​ നോര്‍ക്ക വെബ്‌സൈറ്റ്​ വഴി
cancel

വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെ​ന്‍റുകളിൽ നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുന്നുള്ളുവെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.

ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടക്കുന്ന അധ്യാപക-അനധ്യാപക നിയമങ്ങളിലേക്ക് അപേക്ഷി സമര്‍പ്പിക്കുന്നതിനായി ചില വ്യാജ വെബ്സൈറ്റ്​ വിലാസങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഈ അറിയിപ്പ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെയുള്ള വെബ്‌സൈറ്റുകളിലോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കുകളിലോ സ്വന്തം വിശദാംശങ്ങളും അപേക്ഷകളും സമര്‍പ്പിച്ച് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്‍റുകൾക്ക്​ അപേക്ഷകള്‍ സ്വീകരിക്കുന്നതിനോ ഇൻറർവ്യൂ നടത്തുന്നതിനോ ഏതെങ്കിലും തരത്തിലോ ഫീസ് ഇടാക്കുന്നതിനോ മറ്റൊരു ഏജന്‍സിയെയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ നോർക്ക അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Apply for Overseas Recruitment through the NORKA website
Next Story