കോവിഡ്: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ച വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച മുതൽ സ്വീകരിക്കും. നോർക്ക റൂട്ട ്സിെൻറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരള പ്രവാസി കേരളീയ ക്ഷേമ നിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ ലഭിക്കും.
കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്-19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽനിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളൂ.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5,000 രൂപ ധനസഹായം ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിെൻറ പേജുകൾ, യാത്ര വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം മടങ്ങിയെത്തൽ രേഖപ്പെടുത്തിയ പേജ്, വിസ പേജ്/വിസ കോപ്പി, അപേക്ഷകെൻറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം. 5,000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30. വിശദവിവരം www.norkaroots.orgലും 0471-2770515, 2770557 നമ്പറിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.