മൂന്നാർ സ്പെഷൽ ഓഫിസറെ ഉടൻ നിയമിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ റവന്യൂവിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ വേണമെന്ന് ഹൈകോടതി. സർവേ സ്പെഷൽ സംഘത്തെയും ഈ ഓഫിസർക്ക് കീഴിലാക്കണം. മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ നശിപ്പിച്ചതിൽ ജനങ്ങൾക്കും പങ്കുണ്ട്. നിയമവിരുദ്ധ നിർമാണത്തിനെതിരെ നടപടിക്ക് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപവത്കരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടപ്പായില്ല. ഇക്കാര്യത്തിലും വിശദീകരണം നൽകണം.
ഒരുനില നിർമാണത്തിന് നൽകിയ അനുമതിയുടെ മറവിൽ എട്ടുനില കെട്ടിടം പണിയുന്നതായി പരാതിയുണ്ട്. ഇത് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകണം. ആവശ്യമെങ്കിൽ സ്റ്റോപ് മെമ്മോ നൽകണം.
കോടതി ഉത്തരവ് നിലനിൽക്കെ കെട്ടിട നിർമാണത്തിന് ഡെപ്യൂട്ടി കലക്ടർ എൻ.ഒ.സി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ അടുത്തയാഴ്ച ഹാജരാക്കാൻ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഭൂമി വിവരങ്ങളുടെ ഏകീകൃത വിശദാംശങ്ങളൊന്നും സർക്കാറിന്‍റെ കൈവശമില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവുകൾ ചില ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് മറയാക്കിയാണ് ഈ അനധികൃത നടപടികളെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.