ആരോഗ്യവകുപ്പിലും സ്ഥിരപ്പെടുത്തൽ നീക്കം
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ നീക്കം. കെ.എച്ച്.ആര്.ഡബ്ല്യു.എസിന്റെ കീഴിൽ സര്‍ക്കാര്‍ ആശുപത്രികളിലെ പേവാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍, കെ.എച്ച്.ആര്.ഡബ്ല്യു.എസിെൻറ കീഴിലുള്ള നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര് എന്നിവരുൾെപ്പടെ 150ലേറെ പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലാണ് നീങ്ങുന്നത്. പത്തുവര്‍ഷം സര്‍വിസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച ഗവേണിങ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ളവരുടെ വിവരങ്ങളടങ്ങിയ ഫയല്‍ നിയമവകുപ്പിലേക്ക് എത്തിയത്.
വ്യവസായ വകുപ്പിൽ 10 വർഷമായവരെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ 10 വർഷം പൂർത്തിയാക്കിയ ദിവസ-കരാർ വേതനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. പി.എസ്.സി വഴി നിയമിക്കുന്നതല്ല ഇവരുടെ തസ്തിക. പിരിച്ചുവിട്ടാൽ അവരുടെ ജീവിതം വഴിമുട്ടും. താൽക്കാലികക്കാരായി തുടർന്നാൽ ഒരു ആനുകൂല്യവും കിട്ടില്ല. ജോലി അവസാനിക്കുേമ്പാഴും ഒന്നും ലഭിക്കില്ല. ഇൗ സാഹചര്യത്തിലാണ് 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.