സ്പിന്നിങ് മില്ലിൽ നിയമന മേളക്ക് കളമൊരുങ്ങുന്നു; കേരള ബാങ്കിലും സ്ഥിരപ്പെടുത്തൽ നീക്കം
text_fieldsകാസർകോട്: ഉദുമ സ്പിന്നിങ് മില്ലിൽ ഭരണപക്ഷ നിയമന മേളക്ക് കളമൊരുങ്ങുന്നു. സ്പിന്നിങ് മില്ലിലെ 71 വർക്കർമാർ, ഒരു ഇലക്ട്രീഷ്യൻ, അഞ്ച് ഫിറ്റർമാർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതിനുള്ള അഭിമുഖം ഫെബ്രുവരി 10,11,12 തീയതികളിൽ പെരിയ പോളിടെക്നിക്കിൽ നടത്തും. വ്യവസായ വകുപ്പിനു കീഴിൽ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലാണ് പരീക്ഷ നടത്തിയത്.
1242 പേർ പരീക്ഷയെഴുതി. ഇതിെൻറ ഫലം പരിഗണിക്കാതെ, 78 തസ്തികകളിലേക്ക് പരീക്ഷയെഴുതിയ എല്ലാവരെയും ഇൻറർവ്യൂവിനു ക്ഷണിച്ചുവെന്നതാണ് കൗതുകം. നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനു വേണ്ടി നടത്തിയ ഇൗ നീക്കം തന്നെ, നടക്കാനിരിക്കുന്ന അഭിമുഖം നാടകമാണെന്ന ആക്ഷേപത്തിനു കാരണമായി. പരീക്ഷക്കു മുേമ്പ തന്നെ വ്യവസായ വകുപ്പ് 30 പേരെ അപ്രൻറിസുമാരായി നിയമിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണെന്ന് പറയുന്നു. ഇവരും അഭിമുഖത്തിലുണ്ട്. പരിചയമുള്ളവർ എന്ന പേരിൽ ഇവർക്ക് അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്നതിനാൽ ജോലിയും ഉറപ്പിക്കാം.
78 തസ്തികകളിൽ ബാക്കിവരുന്നത് 48 തസ്തികകൾ. ഇൗ തസ്തികകളിൽ ഏതാനും തസ്തികകളിൽ പാർട്ടി ഇതര നിയമനം നൽകി ആരോപണത്തിൽനിന്നും രക്ഷനേടാമെന്നാണ് കരുതുന്നത്. സ്പിന്നിങ് മിൽ കൊണ്ടുവന്നത് മുൻ എൽ.ഡി.എഫ് സർക്കാറാണ്. ആദ്യം നടത്തിയ നിയമനത്തിനെതിരെ ഉദ്യോഗാർഥികൾ കോടതിയിൽ പോയിരുന്നു. നിയമന തർക്കം കാരണം ഏഴുവർഷം മില്ല് അടഞ്ഞുകിടന്നു. ആദ്യ നിയമനത്തിനെതിരെ ചിലർ കോടതിയിൽ പോയതിനെ തുടർന്നാണ് അടഞ്ഞുകിടന്നത്. തുടർന്ന് എല്ലാവർക്കും നിയമനം നൽകി കേസ് പിൻവലിപ്പിച്ചതിനെ തുടർന്ന് 2018 ഒക്ടാബറിലാണ് ഉൽപാദനം തുടങ്ങിയത്.
ഇപ്പോൾ പ്രവർത്തന ലാഭം ഉണ്ട്. വ്യവസായ യൂനിറ്റായ ഇവിടെ യൂനിയൻ പ്രവർത്തനം ഇല്ല. എല്ലാവരുടെയും രാഷ്ട്രീയം പുറത്തറിയുമെന്നതിനാലാണ് യൂനിയൻ നിരോധനം എന്നാണ് ആരോപണം. പുതിയതായി നിയമിക്കപ്പെടുന്നവർക്ക് പ്രതിദിനം 700 രൂപയാണ് വേതനം. ഇൗ രീതിയിൽ 18000 രൂപ കുറഞ്ഞത് ലഭിക്കും. സ്ഥിര നിയമനം ലഭിച്ചാൽ നല്ല വേതനം ലഭിക്കും. ഉദുമ സ്പിന്നിങ് മിൽ നല്ല നിലയിലാണ് പ്രവർത്തിച്ചുവരുന്നത്.
കേരള ബാങ്കിലും സ്ഥിരപ്പെടുത്തൽ നീക്കം
തൃശൂർ: കേരള ബാങ്കിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദിവസ വേതനത്തിലും കരാർ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. മലപ്പുറം ഒഴികെ 13 ജില്ലകളിലും നടപടി പുരോഗമിക്കുകയാണ്. ക്ലറിക്കൽ തസ്തിക മുതൽ േഡറ്റ എൻട്രി ഓപറേറ്റർ, കലക്ഷൻ ഏജൻറുമാർ, പ്യൂൺ, സെക്യൂരിറ്റി ജീവനക്കാർ തസ്തികളിലാണ് നിയമനം നടത്തുന്നത്.
താൽക്കാലിക ജീവനക്കാെര സ്ഥിരപ്പെടുത്തുന്നത് വിവിധ ജില്ലകളിൽ ബാങ്ക് മാനേജ്മെൻറ് നേരത്തേ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി സ്ഥിരപ്പെടുത്തലിന് അംഗീകാരം നൽകി. തസ്തിക, വേതനവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച തുടരുകയാണ്. സർക്കാർ അനുമതിക്ക് വിധേയമായേ സ്ഥിരപ്പെടുത്തൽ നടത്താവൂ എന്നതിനാൽ അംഗീകാരം തേടി ബാങ്ക് കത്തയച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ യോഗ്യതയടക്കം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ നിയമനത്തിനാണ് കളമൊരുങ്ങുന്നത്. പ്രതീക്ഷിച്ചതിെനക്കാൾ വേഗത്തിൽ ബാങ്ക് ഭരണസമിതിയെ ഇക്കാര്യത്തിൽ തീരുമാനം എടുപ്പിക്കാൻ കഴിഞ്ഞു. പഴയ ജില്ല ബാങ്ക് സ്വീകരിച്ച സമീപനത്തിൽനിന്ന് വ്യത്യസ്തമായി കേരള ബാങ്കും മാനേജുമെൻറും സർക്കാറും അനുഗുണമായ തീരുമാനം എടുത്തുവെന്നാണ് പറയുന്നത്. നേരത്തേ ജില്ല ബാങ്കായിരുന്ന കാലത്ത് സ്ഥിരെപ്പടുത്തിയവരെ കോടതി ഇടപെട്ട് പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവർക്ക് വായ്പയടക്കം ആനുകൂല്യമായി നൽകിയ കോടികളുടെ തുക ബാങ്കുകൾക്ക് കിട്ടാക്കടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.