സംവരണം നിശ്ചയിച്ചതിൽ അപാകത: കേരളയിൽ 58 അധ്യാപകരുടെ നിയമനം അസാധുവായി
text_fieldsകൊച്ചി: സംവരണം നിശ്ചയിച്ചതിലെ അപാകതയെ തുടർക്ക് അധ്യാപക നിയമനത്തിനായി 2017ൽ കേരള സർവകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിശ്ചയിച്ച് നിയമനം നടത്താനുള്ള വിജ്ഞാപനമാണ് ജസ്റ്റിസ് അമിത് റാവൽ റദ്ദാക്കിയത്. ഇതോടെ ഇൗ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ ഇതുവരെ നടത്തിയ 58 നിയമനങ്ങൾ അസാധുവാകും.
വിജ്ഞാപനവും നിയമനവും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകരായിരുന്ന കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോർ സോഷ്യൽ സർവയലൻസ് എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലായി പ്രഫസർ, അസോ. പ്രഫസർ, അസി. പ്രഫസർ തസ്തികകളിലുണ്ടായിരുന്ന 105 ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്ത്വം ബാധകമാക്കി നിയമനം നടത്താൻ 2017 നവംബർ 27 നാണ് വിജ്ഞാപനമിറക്കിയത്. ഇതനുസരിച്ച് അക്വാട്ടിക് ബയോജളി ആൻഡ് ഫിഷറീസ് വിഷയത്തിലെ പ്രഫസർ തസ്തിക ഇൗഴവ, തിയ്യ വിഭാഗങ്ങൾക്കും സുവോളജിയിലെ പ്രഫസർ തസ്തിക മുസ്ലീങ്ങൾക്കും സംവരണം ചെയ്തിരുന്നു. ഇങ്ങനെ ഒാരോ വകുപ്പിലെയും തസ്തികകൾ ഒാരോ സമുദായത്തിന് സംവരണം ചെയ്യുന്നത് അതത് വകുപ്പുകളിൽ 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ടവർക്ക് അവസരം നഷ്ടമാകുമെന്നും ഹർജിക്കാർ ആരോപിച്ചു.
വ്യത്യസ്ത വകുപ്പുകളിലെ തസ്തികകളെ ഒന്നിച്ചു ചേർത്ത് ഒരു യൂണിറ്റായി കണക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പാടില്ലെന്ന സുപ്രീം കോടതി വിധി കേരള സർവകലാശാലയിലെ നിയമനത്തിൽ ലംഘിക്കപ്പെട്ടതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. മുൻ എം.പി പി.കെ ബിജുവിെൻറ ഭാര്യയടക്കം 2017 ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. നിയമന സമയത്ത് തന്നെ സർവകലാശാല നടപടി ചോദ്യം ചെയ്ത് ഹരജി സമർപ്പിച്ചിരുന്നതിനാൽ കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നിയമന ഉത്തരവുകൾ നൽകിയിട്ടുള്ളത്.
ഒാരോ വിഷയവും പ്രത്യേകം കേഡർ ആയി കണ്ട് ഒഴിവുകൾ സംവരണ റൊേട്ടഷൻ രീതിയിൽ അർഹതപ്പെട്ട വിഭാഗത്തിന് നൽകുന്ന രീതി തർക്കമില്ലാത്തതാെണന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ വകുപ്പുകളേയും ഒറ്റ യൂനിറ്റായി കണ്ടുള്ള സംവരണ രീതി എല്ലാവർക്കും പ്രാതിനിധ്യം നൽകുകയെന്ന യഥാർഥ ലക്ഷ്യം നിറവേറ്റാൻ പര്യാപ്തമല്ല. ഇത് മെറിറ്റ് അപേക്ഷകർക്ക് അവസരം നിഷേധിക്കും. നടപടി സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. നിയമപരമായ നടപടികൾ സർവകലാശാലയും ബന്ധപ്പെട്ട അധികൃതരും സ്വീകരിക്കണമെന്നും തുടർന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.