അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം: പുനഃപരിശോധനാ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മുൻ മന്ത്രിയും എം.എൽ.എയുമായ അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജി ഹൈകോടതി തള്ളി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈകോടതിയുടെ തീരുമാനം. മനപൂർവ്വം ക്രിമിനൽ കുറ്റം ആരോപിക്കാവുന്ന പ്രവർത്തിയൊന്നും കണ്ടെത്താനായില്ലെന്ന് ഹൈകോടതി വിലയിരുത്തി.
യു.ഡി.എഫ് ഭരണകാലത്ത് അനിലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമിച്ചത് ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ മണിമേഖലയാണ് കോടതിയെ സമീപിച്ചത്. പദവിയിൽ നിയമിക്കപ്പെടാൻ കുറഞ്ഞ പ്രായം 40 ആണെന്നിരിക്കെ അന്ന് 34 വയസ്സു മാത്രമുള്ള അനിലയെ നിയമിച്ചതു ചട്ടവിരുദ്ധമാണെന്ന് ഹരജിയിൽ പറഞ്ഞിരുന്നു.
തുടർന്ന് വിജിലൻസ് അന്വേഷണം നടന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളുകയായിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിക്കുകായിരുന്നു. ഡപ്യൂട്ടേഷനിൽ ആരെ അയയ്ക്കണം എന്നതു സർക്കാരിന്റെ തീരുമാനമാണെന്നും അതിൽ പ്രായപരിധി പ്രശ്നമില്ലെന്നുമുള്ള പ്രതിഭാഗം വാദവും കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.