Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 1:20 PM GMT Updated On
date_range 27 July 2021 1:20 PM GMTപൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിയമനം: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: സംസ്ഥാന പൊലീസ് കംപ്ലയിൻറ് അതോറിറ്റിയിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ നിർദേശിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഗണിക്കുന്ന അതോറിറ്റിക്ക് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് കാട്ടി പെരുമ്പാവൂർ വെങ്ങോല സ്വദേശിയും റോഡ് ആക്‌സിഡൻറ് ഫോറം ഉപദേശക സമിതി അംഗവുമായ ജാഫർഖാൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഹരജിയിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി വിശദീകരണ പത്രികയോ സത്യവാങ്മൂലമോ സമർപ്പിക്കാനാണ് നിർദേശം. ഹരജി ആഗസ്റ്റ് ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story