Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി.യു, ഡി.യു.കെ...

കെ.ടി.യു, ഡി.യു.കെ വി.സി നിയമനം; ഗവർണറും സർക്കാറും രണ്ട്​ തട്ടിൽ

text_fields
bookmark_border
കെ.ടി.യു, ഡി.യു.കെ വി.സി നിയമനം;   ഗവർണറും സർക്കാറും രണ്ട്​ തട്ടിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (​കെ.​ടി.​യു), കേ​ര​ള ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല (ഡി.​യു.​കെ) വി.​സി നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ര​ണ്ട്​ ത​ട്ടി​ൽ. സ​മ​ർ​പ്പി​ച്ച പാ​ന​ലി​ൽ നി​ന്ന്​ ത​ന്നെ വി.​സി​യെ നി​യ​മി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച​​പ്പോ​ൾ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​ര​മേ പ​ക​രം നി​യ​മി​ക്കാ​നാ​കൂ എ​ന്ന നി​ല​പാ​ടി​ൽ ഗ​വ​ർ​ണ​റും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി​യി​ൽ നി​ന്ന്​ വ്യ​ക്​​ത​ത തേ​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ രാ​ജ്​​ഭ​വ​ൻ.

വി.​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ മൂ​ന്ന്​ പേ​രു​ക​ൾ അ​ട​ങ്ങി​യ പാ​ന​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യാ​യി​രു​ന്ന ഡോ. ​സ​ജി ഗോ​പി​നാ​ഥ്, സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ.​പി.​ആ​ർ ഷാ​ലി​ജ്, കോ​ത​മം​ഗ​ലം എം.​എ കോ​ള​ജ്​ ഓ​ഫ്​ എ​ൻ​ജി​നീ​യ​റി​ങി​ലെ പ്ര​ഫ. വി​നോ​ദ്​​കു​മാ​ർ ജേ​ക്ക​ബ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ കെ.​ടി.​യു​വി​ലേ​ക്ക്​ ന​ൽ​കി​യ​ത്. സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി സ്ഥാ​ന​ത്ത്​ നി​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ പു​റ​ത്താ​യ മു​ൻ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​എം.​എ​സ്​ രാ​ജ​ശ്രീ​യു​ടെ ഉ​ൾ​പ്പെ​ടെ പേ​രു​ക​ളാ​ണ്​ ഡി.​യു.​കെ വി.​സി നി​യ​മ​ന​ത്തി​നാ​യി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വി.​സി നി​യ​മ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ബാ​ഹ്യ​ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ വ​ഴ​ങ്ങ​രു​തെ​ന്ന ക​ണ്ണൂ​ർ വി.​സി പു​ന​ർ​നി​യ​മ​ന കേ​സി​ലെ വി​ധി പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ർ​ണ​ർ പാ​ന​ൽ സ​മ​ർ​പ്പി​ച്ച​തി​ൽ സ​ർ​ക്കാ​റി​ൽ നി​ന്ന്​ വ്യ​ക്​​ത​ത തേ​ടി​യി​രു​ന്നു.

നേ​ര​ത്തെ കെ.​ടി.​യു​വി​ൽ സ​ർ​ക്കാ​ർ പാ​ന​ൽ ത​ള്ളി ഡോ. ​സി​സ തോ​മ​സി​നെ വി.​സി​യാ​യി നി​യ​മി​ച്ച കേ​സി​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ന​ൽ​കി​യ നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​റും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ താ​ൽ​ക്കാ​ലി​ക വി.​സി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​കോ​ട​തി നി​ർ​ദേ​ശം. ബാ​ഹ്യ​ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി​യു​ള്ള​തി​നാ​ൽ ഹൈ​കോ​ട​തി വി​ധി​ക്ക്​ പ്ര​സ​ക്​​തി​യി​ല്ലെ​ന്നാ​ണ്​ രാ​ജ്​​ഭ​വ​ൻ നി​ല​പാ​ട്. വി.​സി നി​യ​മ​നം പു​തി​യ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്​ പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ ഹൈ​കോ​ട​തി​യി​ൽ നി​ന്ന്​ വ്യ​ക്​​ത​ത തേ​ടു​ന്ന​ത്. ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വി.​സി പ​ദ​വി ഒ​ഴി​വു​വ​ന്നി​ട്ട്​ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബ​ദ​ൽ ക്ര​മീ​ക​ര​ണ​മാ​യി​ട്ടി​ല്ല. ഒ​പ്പി​ടാ​ൻ വി.​സി​യി​ല്ലാ​ത്ത​തി​നാ​ൽ കെ.​ടി.​യു​വി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​ർ​ക്കാ​റി​ന്​ നി​ർ​ണാ​യ​കം

സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ദ്യ​മാ​യി കൂ​ട്ട അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ക്കാ​ൻ പോ​കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​റി​ന്​ വി.​സി നി​യ​മ​നം നി​ർ​ണാ​യ​ക​മാ​ണ്. ​സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച പ​ഠ​ന സ്കൂ​ളു​ക​ളി​ലേ​ക്കാ​യി പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ എ​ന്നി​ങ്ങ​നെ 40 ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. യു.​ജി.​സി​യു​ടെ പു​തി​യ റ​ഗു​ലേ​ഷ​ൻ പ്ര​കാ​രം അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ൽ വി.​സി​ക്ക്​ സു​പ്ര​ധാ​ന ചു​മ​ത​ല​യാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ താ​ൽ​പ​ര്യം ന​ട​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ നോ​മി​നി ത​ന്നെ വി.​സി പ​ദ​വി​യി​ൽ വ​ര​ണം. സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 60 ആയ​തി​നാ​ൽ നി​ല​വി​ൽ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളിൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ കെ.​ടി.​യു​വി​ലെ നി​യ​മ​നം ല​ക്ഷ്യ​മി​ട്ട്​ നീ​ക്ക​വു​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ നോ​മി​നി​യാ​യി എ​ത്തു​ന്ന വി.​സി​യെ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​ൻ​ഡി​ക്കേ​റ്റി​ന്​ നി​യ​ന്ത്രി​ക്കാ​നു​മാ​കും. എന്നാൽ, രാ​ജ്​​ഭ​വ​ൻ വ​ഴി ബി.​ജെ.​പി താ​ൽ​പ​ര്യ​ത്തി​ൽ വി.​സി നി​യ​മ​നം ന​ട​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലും അ​ത്​ പ്ര​തി​ഫ​ലി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governerDigital University keralaKTU VC Appointment
News Summary - Appointment of KTU, DUK VC
Next Story