എം.ജി ശ്രീകുമാറിന്‍റെ നിയമനം: ഇടതുകേന്ദ്രങ്ങളിൽനിന്നടക്കം വ്യാപക വിമർശനം
text_fieldsകേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയി ഗായകൻ എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ് ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂൾമാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം. തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കെ.പി.എ.സി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.