Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2024 9:57 AM GMT Updated On
date_range 6 Jan 2024 9:57 AM GMTപ്രിയ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ല; കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പ്രിയ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും അസോസിയേറ്റ് പ്രഫസർ നിയമനത്തിന് യു.ജി.സി നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ.
പ്രിയയുടെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്ക് എതിരായ ഹരജികൾക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് കണ്ണൂർ സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. ഹരജികളിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ വൈസ് ചാൻസലറും രജിസ്ട്രാറും സമയം തേടിയിരുന്നു. ഹരജി പരിഗണിക്കുന്നത് അനന്തമായി നീട്ടരുതെന്ന് യു.ജി.സിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story