താൽക്കാലിക അധ്യാപക നിയമനം; സ്കൂളുകൾക്കുകൂടി അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ -മന്ത്രി
text_fieldsതിരുവനന്തപുരം: എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി വലിയ തോതിൽ നിയമനം നടത്താനുള്ള മാനവവിഭവശേഷി ലഭ്യമല്ലാത്തതിനാലാണ് സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കായി പി.ടി.എകളെ ആശ്രയിക്കേണ്ടിവരുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്കാണ് സർക്കാറിന്റെ ആദ്യ പരിഗണന. അധ്യയന വർഷം ആരംഭിക്കുന്ന വേളയിൽ നിരവധി സ്കൂളുകളിൽ ഒരേസമയം താൽക്കാലിക അധ്യാപക ഒഴിവുകൾ വരാറുണ്ട്. അത്രയും ഒഴിവുകൾ ഒരുമിച്ച് നികത്താൻ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി സാധ്യമാകാറില്ല. അധ്യയന വർഷം മുഴുവൻ പഠിപ്പിക്കാൻ അധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സർക്കാറിന്റെ പ്രഥമ പരിഗണന. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് പി.ടി.എ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവിക കാലതാമസം ഉണ്ടാകും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ, എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്. ഇത് സമീപകാല ചരിത്രത്തിൽ ആദ്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.