വഖഫ് ബോർഡ് നിയമനം: തീരുമാനം പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ, കാന്തപുരം വിഭാഗം വിട്ടുനിന്നു
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുസ്ലിം സംഘടനകളുടെ യോഗത്തിൽ തീരുമാനം. സംഘടനകൾ ഒറ്റക്കും കൂട്ടായും പ്രക്ഷോഭം സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിൽ മഹല്ല് കോഓഡിനേഷെൻറ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം ആലോചിക്കുന്നത്. അതോടൊപ്പം സർക്കാൻ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു.
പി.എസ്.സിക്ക് വിടാനുള്ള തീരുമാനം കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് േയാഗതീരുമാനങ്ങൾ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയമനത്തിനുള്ള പൂർണ അധികാരം നിയമപ്രകാരം വഖഫ് ബോർഡിനാണ്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുവേണ്ടിയാണിത്. ദൈവികമായി വഖഫ് ചെയ്യപ്പെട്ട സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ മതബോധമുള്ളവരായിരിക്കണമെന്നും തങ്ങൾ പറഞ്ഞു. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ നിയമ നടപടികളും ആലോചിക്കുന്നുണ്ട്. ഭാവിപരിപാടികൾ കോർ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സുന്നി കാന്തപുരം വിഭാഗവും എം.ഇ.എസും യോഗത്തിൽ പങ്കെടുത്തില്ല. വിഷയം തങ്ങളുമായി ബന്ധപ്പെട്ടതല്ലാത്തതുകൊണ്ടും നിയമവശങ്ങൾ വിശദമായി പഠിക്കാത്തതുകൊണ്ടുമാണ് പങ്കെടുക്കാതിരുന്നതെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.