അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെ നിയമന ഉത്തരവ്
text_fieldsകോഴിക്കോട് : കഴിഞ്ഞ മെയ് മുതൽ ഒഴിഞ്ഞ് കിടന്ന സെക്രട്ടേറിയറ്റിലെ കസേരകളിൽ ആളായി. അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. മാധ്യമം ഓൺലൈൻ ഇക്കാര്യം റിപ്പോട്ട് ചെയ്തതിന് പിന്നാലെയാണ് ഉത്തരവിറിങ്ങിയത്.
സ്പെഷ്യൽ സെക്രട്ടറിയായി നാലുപേർക്കും അഡീഷണൽ സെക്രട്ടറിയായി 23 പേർക്കും സ്ഥാനകയറ്റം നൽകി. ജോയിന്റ് സെക്രട്ടറിയായി 23 പേർക്കും ഡെപ്യൂട്ടി സെക്രട്ടറിയായി 22 പേർക്കും സ്ഥാനകയറ്റം നൽകിയാണ് ഉത്തരവ്. ഈ കസേരകളെല്ലാം ഒഴിഞ്ഞ് കിടക്കുകയായിരുന്നുവെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലിസ്റ്റ് എത്തിയിട്ടും ഏതാണ്ട് രണ്ട് മാസത്തോളം ഈ കസേരകൾ ഒഴിഞ്ഞു കിടന്നതിന്റെ കാരണം വ്യക്തമല്ല.
സീനിയർ മോസ്റ്റ് അഡീഷനൽ സെക്രട്ടറി ടി.കെ.ജയശ്രീയെ സ്പെഷ്യൽ സെക്രട്ടറി തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകി. അഡീഷനൽ സെക്രട്ടറിമാരായി പി.എസ് രാജേഷ്, ആർ.ഉണ്ണിക്കൃഷ്ണൻ, പി.ഷെർലി എന്നിവരെയാണ് സ്പെഷ്യൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകിയത്. സ്പെഷ്യൽ സെക്രട്ടറിമാരുടെ അഞ്ച് തസ്തികകളാണ് ഒഴിഞ്ഞ് കിടന്നത്. പാർട്ടി കേന്ദ്രങ്ങളിലെ സമർദത്തിന് വിധേയമായ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ ലിസ്റ്റ് താമസിക്കുവെന്ന ആരോപണവും ഉയർന്നതോടെയാണ് ഉത്തരവിറക്കിയത്.
അഡീഷനൽ സെക്രട്ടറിമാരായി എസ്.മീര, ഡി.സരിത, സി.അനിൽകുമാർ, എസ്.തരുൺലാൽ, വി.സി.ജോസ്, കെ.ജോസഫൈൻ, ജെ.രജികുമാർ, ഡി.ജഗദീശ്, എം.എസ്.ഇർഷാദ്, ഡാർലി ജോസഫ്, എസ്.ഇന്ദു, ഷഹർബാനു, ജി.ഹരികുമാർ, എൽ.ടി. സന്തോഷ് കുമാർ, എം.എ.റജീന ബീഗം, വി.ബിനുകുമാർ, ജി.അനിൽ കുമാർ, എ.നസറുദീൻ, വി.നാഗേന്ദ്രൻ, പി.ടി.ജോയ്, ടി.ആർ.സുനിൽ, പി.നന്ദകുമാർ, സി.വി.പ്രകാശ് എന്നിവർക്ക് സ്ഥാനകയറ്റം നൽകി.
നാല് സ്പെഷ്യൽ സെക്രട്ടറിമാരുടെ തസ്തികകൾ ഭരണ സൗകര്യാർഥം പുനക്രമീകരിച്ചു. ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറി ആർ. ഷീല റാണിയെയും സഹകരണ സ്പെഷ്യൽ സെക്രട്ടറി പി.എസ് രാജേഷിനെയും പരസ്പരം മാറ്റി. വനം അഡീഷനൽ സെക്രട്ടറി എം.കെ ബിന്ദു തങ്കച്ചിയെയും ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ജി.ഹരികുമാറിനെയും പരസ്പരം മാറ്റി. ഭരണപരിഷ്കാരം ജോയിൻറ് സെക്രട്ടറി എസ്.മീരയെയും നികുതിയിലെ ഡെപ്യൂട്ടി സെക്രട്ടറി എം.വി പ്രമോദിനെയും പരസ്പരം മാറ്റിയാണ് ഉത്തവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.