പി.എസ്.സി വഴി നിയമനം : സ്പെഷ്യൽ റൂൾസ് രൂപീകരണ ഉത്തരവുകൾ നടപ്പായില്ല
text_fieldsകോഴിക്കോട് : പി.എസ്.സി വഴി നിയമനം നടത്തുന്നതിന് സ്പെഷ്യൽ റൂൾസ് രൂപീകരിക്കുന്നതിനുള്ള ഉത്തരവുകൾ നടപ്പായില്ലെന്ന് രേഖകൾ. 2014 ജൂലൈ 14 നാണ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷൻ സർക്കലർ ഇറിക്കിയത്.
സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുന്നതിനും സംവരണ തത്വങ്ങൾ നടപ്പിലാക്കുന്നതിനുമാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത്. അത് സർക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു. ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്റ്റാഫ് ഘടന ഉറപ്പിക്കാതെയും സംവരണ തത്വങ്ങൾ പാലിക്കാതെയും അനധികൃത പിൻവാതിൽ നിയമനങ്ങൾ നടത്തുണ്ടെന്നും പരാതിയുണ്ടായി. എന്നാൽ, എട്ടു പതിറ്റാണ്ടായിട്ടും പലസ്ഥാപനങ്ങളും ചട്ടം രൂപീകരിക്കുകയോ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുകയോ ചെയ്തിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, യുനിവേഴ്സിറ്റികൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും നിയമനം പി.എസ്.സി വഴി നടത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നായിരുന്നു സെക്രട്ടറി കെ.ജയകുമാറിന്റെ സർക്കുലർ. ചട്ടങ്ങൾ സമയബന്ധിതമായി രൂപീകരിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ ഉറപ്പ് വരുത്തണമെണമെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു.
2017 ഒക്ടോബർ ഏഴിലെ പരിപത്രത്തിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ചട്ടങ്ങൾ രൂപീകരിക്കാനായി സ്ഥാപനങ്ങൾ വളരെയധികം കാലതാമസം വരുത്തുന്നതായും ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യുന്നില്ലെന്നും കാണിച്ച് നിരവധി പരാതികൾ ഇക്കാലത്ത് സർക്കാരിന് ലഭിച്ചു.
അതിനാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങലിലെ ഉത്തരവാദികളായി ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ ഉത്തരവ്.ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിനെ സമയബന്ധിതമായി അറിയിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക് 2019 ഫെബ്രവരി രണ്ടിന് നിർദേശിച്ചു.
പിന്നീടും സംവരണ തത്വങ്ങൾ അട്ടമറിച്ച് ദിവസ വേതനക്കാരെ നിയമിക്കുന്നത് തുടർന്നു. അത് തിരിച്ചറിഞ്ഞ് 2019 ജൂലൈ 10ന് ആസൂത്രണ വകുപ്പ് സംവരണ തത്വങ്ങൾ പാലിച്ച് എംപ്ലോയിമന്റെ് വഴി നിയമനം നടത്തണമെന്ന് നിർദേശിച്ചു. ചട്ടം ഉണ്ടാക്കുന്നിതൽ വീഴ്ച വരുത്തുന്ന വകുപ്പുമേധാവികൾക്കും സ്ഥാപന മേധാവികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്കാരവകുപ്പ് സെക്രട്ടറി കെ.ഗോപാല കൃഷ്ണ ഭട്ട് 2019 ആഗസ്റ്റ് 20ന് സർക്കുലർ ഇറക്കി.
പിന്നീട് പ്രത്യേക ചട്ടരൂപീകരണം പൂർത്തീകരണക്കുന്നതിന് ടാസ്ക് ഫോഴ്സ് എന്ന പേരിൽ സമിതി രൂപീകരിച്ചു.ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ്, പ്ലാനിങ് വകുപ്പ്, ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, നിയമവകുപ്പ് സെക്രട്ടറി എന്നിവരായിരുന്നു ടാസ്ക് ഫോഴ്സിലെ അംഗങ്ങൾ. എന്നിട്ടും 21 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾ രൂപീകരണ നടപടികൾ ഇപ്പോഴും പാതിവഴിയലാണ്. ചീഫ് സെക്രട്ടറി വിവിധ വകുപ്പ് സെക്രട്ടറി മാരുമായി പ്രതിമാസം നടത്തുന്ന യോഗത്തിൽ പഴയ നിർദേശം അവർത്തിക്കുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.