എയ്ഡഡ് നിയമനം പൂർണമായും പി.എസ്.സിക്ക് കൈമാറണം -മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
text_fieldsകോട്ടയം: എയ്ഡഡ് മേഖലയിലെ അധ്യാപക തസ്തികകൾ ഉൾപ്പെടെ എല്ലാ നിയമനങ്ങളും പരിപൂര്‍ണമായും പി.എസ്.സിക്ക് കൈമാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലെ നിയമനത്തിന്‍റെ മറവിൽ മാനേജ്മെന്റുകൾ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മൊത്തം അധ്യാപക ഒഴിവുകളില്‍ 4000 ഒഴിവുകള്‍ സ്വകാര്യ മേഖലയിലാണ്. ഇത് മുതലാക്കി സര്‍ക്കാർ സഹായത്തോടെ കോടികളുടെ കച്ചവടമാണ് മാനേജ്മെന്‍റ് സ്‌കൂളുകളില്‍ നടക്കാന്‍ പോകുന്നത്. പണം നല്‍കാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ക്ക് അവസരം നിക്ഷേധിക്കപ്പെടുമെന്നും യോഗം കുറ്റപ്പെടുത്തി. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന അധികാരം പി.എസ്.സി ഏറ്റെടുക്കുന്നതിനുള്ള നിയമ തടസ്സങ്ങൾ മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും എയ്ഡഡ് നിയമനം സ്വകാര്യമാനേജ്മെന്റുള്‍ക്ക് തീറെഴുതുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.ബി. അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ മുസ്ലിയാര് അഞ്ചല്‍, സലീം വള്ളിക്കുന്നം, റവുഫ് ബാബു തിരൂര്‍, അഫ്സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാന്‍ അരിക്കോട്, അഡ്വ. സക്കീര്‍ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.