Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർമാരുടെ സമീപനം...

ഗവർണർമാരുടെ സമീപനം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം, കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

തിരുവനന്തപുരം: ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർമാരുടെ സമീപനമെന്നും കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന സർക്കാറുകൾക്കെതിരെ ഗവർണമാർ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

ഗവർണർമാരുടെ ഈ നിലപാടിന് എതിരായാണ് ദേശീയ തലത്തിൽ തന്നെ ലീഗിന്റെ നിലപാട്. കേരളത്തിലെ കാര്യവും വ്യത്യസ്ഥമല്ല. തമിഴ്നാട്ടിൽ ഗവർണർക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ ഗവർണർ ആ​ർ.​എ​ൻ. ര​വിയും സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ മ​തേ​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ദ്രാ​വി​ഡ ഭ​ര​ണ​മാ​തൃ​ക പോ​ലു​ള്ള ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ ഗ​വ​ർ​ണ​ർ സ​ഭ​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോയിരുന്നു.


ഗ​വ​ർ​ണ​ർ​ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാനിരിക്കുകയാണ് വിവിധ പാർട്ടികൾ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ‘ഗെ​റ്റൗ​ട്ട് ര​വി’ പോ​ലു​ള്ള ഹാ​ഷ്ടാ​ഗു​ക​ൾ ട്രെ​ൻ​ഡി​ങ്ങാ​യിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyTamil NaduRN Ravi
News Summary - approach of the governors contrary to the principles of federalism says kunhalikutty
Next Story