Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ നയം:...

വിദ്യാഭ്യാസ നയം: അറബിയോടുള്ള സമീപനം തിരുത്തണം -കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി

text_fields
bookmark_border
KC Venugopal
cancel

ആ​ല​പ്പു​ഴ: ബ​ഹു​ഭാ​ഷ പ്രോ​ത്സാ​ഹ​നം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​മാ​യി​രി​ക്കെ അ​റ​ബി​പോ​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ ഭാ​ഷ​യോ​ട്​ വി​വേ​ച​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​രു​ത്ത​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ഭാ​ഷ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഭാ​ഷ​സ​മ​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഉ​സ്മാ​ൻ താ​മ​ര​ത്ത് നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, അ​ഡ്വ. എ.​എ. റ​സാ​ഖ്, ഷാ​ഫി കാ​ട്ടി​ൽ, ഷി​ബി കാ​സിം, എം.​ടി. സൈ​നു​ൽ ആ​ബി​ദീ​ൻ, എ.​പി. ബ​ഷീ​ർ, എം.​എ. റ​ഷീ​ദ് മ​ദ​നി, മു​ഹ​മ്മ​ദ​ലി മി​ഷ്കാ​ത്തി, ടി.​പി. അ​ബ്ദു​റ​ഹീം, നൂ​റു​ൽ അ​മീ​ൻ കെ., ​എം.​എ. സാ​ദി​ഖ്, സി.​പി. ഷ​റ​ഫു​ന്നി​സ, സി.​എ​ച്ച്. ഫാ​റൂ​ഖ്, ടി.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, സി.​എ​സ്. ശി​ഹാ​ബു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി. ​കു​ഞ്ഞു​മോ​ൻ, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ.​ടി.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ് സ്വാ​ഗ​ത​വും സം​സ്ഥാ​ന ട്ര​ഷ​റ​ർ മാ​ഹി​ൻ ബാ​ഖ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArabicKC VenugopalArabic day
News Summary - Approach to Arabic should be changed - K.C. Venugopal M.P
Next Story