പി.ടി.എ തീരുമാനിച്ചാൽ മിക്സഡ് സ്കൂളിനും ന്യൂട്രൽ യൂണിഫോമിനും അംഗീകാരം നൽകും- വി. ശിവൻകുട്ടി
text_fieldsമലപ്പുറം: സംസ്ഥാനത്ത് പി.ടി.എ തീരുമാനിച്ചാൽ മിക്സഡ് സ്കൂളിനും ജെൻഡർ സ്കൂൾ യൂണിഫോമിനും അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബോയ്സ്, ഗേൾസ് സ്കൂളുകൾ കുറക്കാമെന്നാണ് തീരുമാനം. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. അങ്ങിനെ ഒരു നീക്കം സര്‍ക്കാരിനില്ലെന്നും ഇത് നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് പി.ടി.എ ആണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സ്കൂൾ സമയം മാറ്റില്ല. സംസ്ഥാനത്ത് ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തിയിട്ടുണ്ട്. ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ പുതുതായി അഡ്മിഷനെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.