Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പുണ്ണിയു​െട മുൻകൂർ...

അപ്പുണ്ണിയു​െട മുൻകൂർ ജാമ്യാ​േപക്ഷ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
അപ്പുണ്ണിയു​െട മുൻകൂർ ജാമ്യാ​േപക്ഷ ഇന്ന്​ പരിഗണിക്കും
cancel

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപി​​െൻറ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്​ ഹൈകോടതി പരിഗണിക്കും. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപി​​െൻറ മാനേജറായ അപ്പുണ്ണിക്ക്​ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തി​​െൻറ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്. 

നടിയെ ആക്രമിച്ചതി​​െൻറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ്​ അന്വേഷണ സംഘം കരുതുന്നത്​. എന്നാൽ ഒളിവിൽ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താൻ ​െപാലീസിനായിട്ടില്ല. അതിനാല്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള ഹൈകോടതി വിധി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 

അതേസമയം, കേസില്‍ ദിലീപി​​െൻറ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackmalayalam newsbail applicationappunni
News Summary - appunni's anticipatory bail application - kerala news
Next Story