‘സ്ത്രീധനം തെറ്റല്ല’; ഏപ്രിൽ ഫൂളാക്കി വനിത ശിശുക്ഷേമ വകുപ്പ്; വിവാദമായപ്പോൾ പരസ്യം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ‘സ്ത്രീധനം തെറ്റല്ല’ എന്ന പരസ്യത്തിലൂടെ ജനത്തെ ഏപ്രിൽ ഫൂളാക്കി വനിത ശിശുക്ഷേമ വകുപ്പ്. ഏപ്രിലിൽ മാത്രമല്ല ജീവിതത്തിലൊരിക്കലും ഫൂളാകാതിരിക്കാമെന്ന സന്ദേശവുമായി നൽകിയ പരസ്യം പക്ഷേ, വകുപ്പിനെ തന്നെ തിരിഞ്ഞുകുത്തി. വിവാദമായതോടെ പരസ്യം പിൻവലിച്ചു.
‘വിഡ്ഡിദിന‘മായ ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന നിയമങ്ങളെന്ന പേരിൽ നൽകിയ പോസ്റ്റർ പരസ്യങ്ങൾ വഴിയാണ് വകുപ്പ് പുലിവാല് പിടിച്ചത്. ‘സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്കുനിർത്താൻ ഭർത്താവിന് ബലപ്രയോഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല’ തുടങ്ങി ഏഴ് പരസ്യ വാചകങ്ങളാണ് പുറത്തിറക്കിയത്.
എട്ടാമതായി ‘ഏപ്രിൽഫൂൾ പറ്റിച്ചേ’ എന്ന തലക്കെട്ടിൽ ഏപ്രിലിൽ മാത്രമല്ല ജീവിത്തിലും ഫൂളാകാതിരിക്കാമെന്ന പോസ്റ്ററും നൽകി. എന്നാൽ തെറ്റിദ്ധാരണ വളർത്തുന്നതാണ് ഈ പോസ്റ്ററുകളെന്നും ഉദ്ദേശിച്ച ഫലമാകില്ല ഇതുണ്ടാക്കുന്നതെന്നുമുള്ള കടുത്ത വിമർശനം വന്നതോടെയാണ് പരസ്യങ്ങൾ പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.