ഏപ്രിൽ കിറ്റ് വിതരണം തുടങ്ങി; സ്പെഷൽ അരി വിതരണം ബുധനാഴ്ച
text_fieldsതിരുവനന്തപുരം: സർക്കാർവക റേഷൻ പെർമിറ്റില്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്കും സ്പെഷൽ അരി അനുവദിച്ച് സർക്കാർ. പുതുതായി രൂപവത്കരിച്ച എൻ.പി (ഐ) വിഭാഗത്തിലുള്ള (ബ്രൗൺ റേഷൻകാർഡ്) ഇവർക്ക് 15 രൂപ നിരക്കിൽ രണ്ടുകിലോ അരിയാണ് പ്രത്യേകം അനുവദിക്കാൻ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ ഈ കാർഡുകാർക്ക് കിലോക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം രണ്ടുകിലോ അരി, ലഭ്യതക്കനുസരിച്ച് ഒരുകിലോ ആട്ട എന്നിവയാണ് വിതരണം ചെയ്യുന്നത്. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുകാർക്കും 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ബുധനാഴ്ച മുതൽ ലഭിക്കും. എൻ.പി (ഐ) വിഭാഗത്തിനുകൂടി സ്പെഷൽ അരി നൽകേണ്ടതിനാൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നീക്കിയിരിപ്പുള്ള സ്റ്റോക്കുകൾ അടിയന്തരമായി വാതിൽപടി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിട്ടു.
അതേസമയം ഏപ്രിൽ മാസത്തെ സ്പെഷൽ കിറ്റ് വിതരണം ചൊവ്വാഴ്ചമുതൽ ആരംഭിച്ചു. കിറ്റ് വാങ്ങുന്നതിന് കടകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.