ഏപ്രിലിൽ സർക്കാറിെൻറ വരുമാന നഷ്ടം 2600 കോടിയിലേറെ
text_fieldsകൊച്ചി: 2019 ഏപ്രിലിൽ 2855.25 കോടിയായിരുന്ന സംസ്ഥാന സർക്കാറിെൻറ വരുമാനം കോവിഡിെൻറയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തിൽ ഈ ഏപ്രിലില്‍ 202.89 കോടിയായി കുറഞ്ഞു. ശമ്പളം പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഓർഡിനൻസ് ചോദ്യം ചെയ്യുന്ന ഹരജികളെ എതിർത്ത് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച കണക്കാണിത്.
ഈ വര്‍ഷം ഏപ്രിലില്‍ മദ്യം, ലോട്ടറി വിൽപനകളിലൂടെ വരുമാനമൊന്നും ലഭിച്ചില്ല. ഓര്‍ഡിനന്‍സ് ബാധിക്കുന്നത് കേരളത്തിലെ രണ്ടുശതമാനം ജനങ്ങളെ മാത്രമാണ്. ഇത് സാധ്യമാകാതെ വന്നാൽ, സംസ്ഥാനത്തെ മൊത്തം അത് ബാധിക്കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത്. കോവിഡ് പ്രതിരോധത്തിനടക്കം പണം കണ്ടെത്തേണ്ടതുണ്ട്്. ഇതിനുള്ള നടപടിയുടെ ഭാഗമാണ് ശമ്പളം താൽക്കാലികമായി പിടിച്ചുവെക്കാൻ തീരുമാനിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
2019 ഏപ്രിലിൽ ജി.എസ്.ടി ഇനത്തിൽ 829.09 കോടിയും ഐ.ജി.എസ്.ടി ഇനത്തിൽ 871.16 കോടിയുമായിരുന്നു വരുമാനം. ഇൗ ഏപ്രിലിൽ ഇത് യഥാക്രമം 87.43 കോടിയും 73.46 കോടിയും മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.