ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന്; യൂണിഫോം വിവാദത്തിൽ ഇടതുപക്ഷത്തെ വിമർശിച്ച് എ.പി വിഭാഗത്തിന്‍റെ പത്രം
text_fieldsബാലുശ്ശേരി ഹയർസെക്കന്‍ററി സ്കൂളിലെ 'ജെൻഡർ ന്യൂട്രൽ യൂണിഫോം' വിവാദത്തിൽ ഇടതുപക്ഷ നിലപാടിനെ വിമർശിച്ച് എ.പി. സുന്നി വിഭാഗത്തിന്‍റെ പത്രമായ സിറാജ്. ലിംഗസമത്വം പറഞ്ഞ് പെൺകുട്ടികൾക്ക് പുരുഷ വേഷം അടിച്ചേൽപിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള കൈയേറ്റമാണെന്നാണ് സിറാജ് എഡിറ്റോറിയൽ വിശദീകരിക്കുന്നത്. ഭരണപക്ഷം അഭിമാന പദ്ധതിയായി നടപ്പാക്കുന്നതാണ് 'ജെൻഡർ ന്യൂട്രൽ യൂണിഫോം'. വഖഫ് നിയമനടക്കമുള്ള വിവാദങ്ങളിൽ മുസ്ലിം സംഘടനകളിൽ ഏറെയും സർക്കാറിനെതിരെ നിലപാടെടുത്തപ്പോൾ ശക്തമായി തന്നെ അനുകൂല നിലപാടെടുത്ത വിഭാഗമാണ് എ.പി സുന്നികൾ.
സ്ത്രീയും പുരുഷനും സ്വത്വവ്യത്യാസങ്ങളുള്ളവരാണെന്നും അത് ജൈവികമാണെന്നും സിറാജ് പത്രം എഴുതുന്നു. ഒരേ വസ്ത്രം ധരിച്ചതുകൊണ്ടോ ഒരേ ബെഞ്ചിൽ ഒന്നിച്ചിരുന്നതുകൊണ്ടോ ഈ വൈവിധ്യം ഇല്ലായ്മ ചെയ്യാനാകില്ലെന്നും വിശദീകരിക്കുന്ന പത്രം വിവിധ മേഖലകളിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്.
ലിംഗസമത്വം എന്ന ആശയം കേവല യുക്തിക്കും നമ്മുടെ അറിവുകൾക്കും അനുഭവങ്ങൾക്കും നിരക്കുന്നതല്ലെന്നും 'സിറാജ്' വിശദീകരിക്കുന്നു. പുരുഷന്‍റെ മനസിനെ നയിക്കുന്നത് സംരക്ഷകൻ എന്ന ഭാവമാണെന്നും സ്ത്രീകളുടെ മനസ് സൗമ്യവും ആർദ്രവുമാണെന്നും പത്രം എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.