എ.ആർ നഗർ ബാങ്ക് തട്ടിപ്പ്: അംഗൻവാടി അധ്യാപിക അറിയാതെ അക്കൗണ്ടിലൂടെ 80 ലക്ഷത്തിെൻറ തിരിമറി
text_fieldsതിരൂരങ്ങാടി (മലപ്പുറം): എ.ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് നടത്തി എന്നാണ് വിവരം. കണ്ണമംഗലം സ്വദേശിനിയായ അംഗൻവാടി അധ്യാപികയുടെ അക്കൗണ്ടിലൂടെ തിരിമറി നടത്തിയത് 80 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.
ആദായ നികുതി വകുപ്പിെൻറ നോട്ടീസ് കിട്ടിയപ്പോഴാണ് ഇങ്ങനെ അക്കൗണ്ട് വഴി പണം കൈമാറിയതായി അധ്യാപിക അറിഞ്ഞത്. തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കുമെന്നും തിരൂരങ്ങാടി എസ്.ഐ എസ്.കെ. പ്രിയൻ പറഞ്ഞു.
എ.ആർ നഗർ സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.