എ.ആർ. നഗർ സ്വദേശി മൈസൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
text_fieldsതിരൂരങ്ങാടി/ ബംഗളൂരു: മൈസൂർ ചാമരാജ് നഗറിൽ എ.ആർ. നഗർ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. യാറത്തുംപടി പാലമടത്തിൽചിന സ്വദേശി പരേതനായ പാലമടത്തിൽ കുഞ്ഞലവി ഹാജിയുടെ മകൻ ഹംസയെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. ചാമരാജ് നഗറിൽ ബേക്കറിയും ലോഡ്ജും നടത്തുകയായിരുന്നു. പുലർച്ച പൊള്ളലേറ്റ് മരിച്ചതായി പാർട്ണർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികളെന്ന് പറഞ്ഞ് പാർട്ണറുടെയും ജോലിക്കാരെൻറയും പേര് വെച്ച് ഫോണിൽ സ്റ്റാറ്റസ് വെച്ചിരുന്നതായും ഇവർ പറഞ്ഞു. ബന്ധുക്കൾ മൈസൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിലരെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹഫ്സത്ത് (തോട്ടശ്ശേരിയറ). മകൾ: ആയിശ സിഫ. സഹോദരങ്ങൾ: മുഹമ്മദ് ബാവ, ഉമർ (പത്ര ഏജൻറ്), മൻസൂർ, നഫീസ, സഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.