മലയാളം കവിതയിൽ തിളങ്ങി "അറബി സ്വാബിർ'
text_fieldsതിരുവനന്തപുരം: ഒന്നാം ഭാഷയും രണ്ടാം ഭാഷയും അറബിയാണെങ്കിലും മലപ്പുറം അരീക്കോട് എസ്.ഒ.എച്ച്.എസ്.എസിലെ സ്വാബിർ ജമീലിന് മലയാളം കവിത രചനയിൽ എ ഗ്രേഡ്. 'ഇനി അവർ പറയട്ടെ' എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് സ്വാബിർ കവിത എഴുതിയത്. പ്രശ്‌നങ്ങൾ നേരിടുന്ന ഓരോരുത്തരും 'അവർ' എന്ന വിശേഷണത്തിന് അർഹനാണെന്ന അഭിപ്രായക്കാരനാണ് സ്വാബിർ.
പിതാവ് ജവഹർ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ അധ്യാപകനാണ്. മാതാവ് സൗദയും അധ്യാപികയാണ്. ഹൈസ്‌കൂൾ വിഭാഗം കവിത രചനയിൽ നൽകിയ വിഷയത്തെ വിവിധ തരത്തിലാണ് കുട്ടികൾ തങ്ങളുടെ രചനകളാക്കി മാറ്റിയത്. അവർ ആരാണെന്ന ആശങ്ക പലർക്കും ഉണ്ടായെങ്കിലും ചിലർ അത് വയനാടിന്റെ വേദനയാക്കി, ചിലർ തെരുവിന്റെ മക്കളാക്കി, മറ്റുചിലർ കർഷകരാക്കി, വേദനിക്കുന്നവരാക്കി അങ്ങനെ പലതരത്തിലുള്ള വീക്ഷണകോണിലൂടെയാണ് 'അവരെ' രചനയിലേക്ക് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.